സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻ്റെ ഭാഗമായി ഉഭയകക്ഷി സഹകരണം ചർച്ച ചെയ്ത് യുഎഇ, കോസ്റ്റാറിക്കൻ രാഷ്‌ട്രപതിമാർ

അബുദാബി, 25 ഏപ്രിൽ 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കോസ്റ്റാറിക്കയുടെ രാഷ്ട്രാപതി റോഡ്രിഗോ ഷാവേസ് റോബിൾസും ഒരു ഫോൺ കോളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വികസിപ്പിക്കാനുള്ള അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. യുഎഇയും കോസ്റ്റാറിക്കയും ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻ്റെ (സിഇപിഎ) ഭാഗമായി ഇരുരാജ്യങ്ങളുടെയും സാമ്പത്തിക, വ്യാപാരം, നിക്ഷേപം, മറ്റ് മുൻഗണനാ മേഖലകൾ എന്നിവയിലെ അവസരങ്ങളെ ഇരുപക്ഷവും അഭിസംബോധന ചെയ്തു.

പുനരുപയോഗ ഊർജം, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകൾ ഇരുപക്ഷവും അവലോകനം ചെയ്തു, നവീകരണവും ഹരിത സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കുന്നതിന് പുറമേ, ഭക്ഷ്യസുരക്ഷയെയും സാമ്പത്തിക വൈവിധ്യവൽക്കരണത്തെയും പിന്തുണച്ചാൽ ജനങ്ങൾക്ക് കൂടുതൽ സുസ്ഥിരമായ ഭാവി കൈവരിക്കാൻ കഴിയുമെന്നും ഇരുനേതാക്കളും വിലയിരുത്തി.

സഹകരണത്തിനും ക്രിയാത്മക പങ്കാളിത്തത്തിനും പുതിയ അവസരങ്ങൾ തുറക്കുകയും ഇരു രാജ്യങ്ങളുടെയും വികസന മുൻഗണനകളെ പിന്തുണയ്ക്കുന്ന നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുകയും സുസ്ഥിര സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്ന സിഎപിഇയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള തങ്ങളുടെ പങ്കിട്ട താൽപ്പര്യം ഊന്നിപ്പറഞ്ഞുകൊണ്ട് പൊതു താൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ