ഷാർജ, 2024 ഏപ്രിൽ 26,(WAM)--ഈ വർഷം മാർച്ചിൽ, ഷാർജ എമിറേറ്റ് 8.1 ദശലക്ഷം ചതുരശ്ര അടിയിൽ 2,606 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം ഇടപാടുകളുടെ എണ്ണത്തിൽ 837 വിൽപ്പന ഇടപാടുകൾ (32.1%), 1.1 ദശലക്ഷം ദിർഹം മൂല്യമുള്ള 333 മോർട്ട്ഗേജ് ഇടപാടുകൾ, മൊത്തം ഇടപാടിൻ്റെ 51.1% എന്നിങ്ങനെ 1,436 ഇടപാടുകൾ ഉൾപ്പെടുന്നു.
350 ആളൊഴിഞ്ഞ പ്ലോട്ടുകൾ, 240 സബ് ഡിവിഡഡ് ടവറുകൾ, 247 ബിൽറ്റ്-ഇൻ ലോട്ടുകൾ എന്നിവയുൾപ്പെടെ ഷാർജയ്ക്ക് ചുറ്റുമുള്ള 97 സ്ഥലങ്ങളിലാണ് വിൽപ്പന നടന്നത്. ഷാർജ നഗരത്തിൽ ഏറ്റവും കൂടുതൽ വിൽപന ഇടപാടുകൾ നടക്കുന്ന മേഖലകളുടെ പട്ടികയിൽ മുവൈലിയ കൊമേഴ്‌സ്യൽ 156 ഇടപാടുകളും, 119 ഇടപാടുകളുമായി റൗദത്ത് അൽ-കാർട്ടും, 62 ഇടപാടുകളുമായി അൽ-ഖാനും, 49 ഇടപാടുകളുമായി തിലാലും മുന്നിൽ നിൽക്കുന്നു. 183.2 ദശലക്ഷം ദിർഹം മൂല്യം വരുന്ന ഇടപാടുകൾ നടത്തിയ മുവൈലിയ കൊമേഴ്‌സ്യൽ തന്നെയാണ് എമിറേറ്റിലെ ഏറ്റവും കൂടുതൽ പണമിടപാട് നടത്തിയ മേഖല. ഏറ്റവും കൂടുതൽ ഇടപാടുകളുള്ള അൽ-മദീന അൽ-ഖാസിമിയ ഉൾപ്പെടെ മധ്യമേഖലയിലെ മൊത്തം വിൽപ്പന ഇടപാടുകളുടെ എണ്ണം 34 ആയി. കിഴക്കൻ മേഖലയിൽ, ഖോർഫക്കാനിൽ 15, കൽബയിൽ 11, ദിബ്ബ അൽ-ഹിസ്നിൽ 3 എന്നിങ്ങനെ 29 വിൽപ്പന ഇടപാടുകൾ വകുപ്പ് രേഖപ്പെടുത്തി.
WAM/അമൃത രാധാകൃഷ്ണൻ