കുവൈത്ത് , 28 ഏപ്രിൽ 2024 (WAM) -- ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണവും സംയോജിത ബന്ധവും വികസിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്ന് കുവൈറ്റിലെ വാണിജ്യ-വ്യവസായ മന്ത്രി അബ്ദുല്ല ഹമദ് അബ്ദുല്ല അൽ-ജൗവാനും,യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും അഭിപ്രായപ്പെട്ടു.
എണ്ണ ഇതര വിദേശ വ്യാപാരം 2023ൽ 12.2 ബില്യൺ ഡോളറിലെത്തി, 2019ലെ 10.5 ബില്യൺ ഡോളറിൽ നിന്ന് 2% വർധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിലെ വളർച്ച അവർ എടുത്തുകാട്ടി. വ്യാപാര നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സ്വകാര്യ മേഖല നിർണായക പങ്ക് വഹിക്കുന്നതായും, ബിസിനസ്സുകളുടെയും സമ്പദ്‌വ്യവസ്ഥകളുടെയും വളർച്ചയ്ക്കും വികസനത്തിനും സ്വകാര്യ മേഖല ഒരു അടിസ്ഥാന സ്തംഭമാണെന്നും ഇരു നേതാക്കളും അടിവരയിട്ടു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങളിലെ വളർച്ചയുടെ ആക്കം തുടരുന്നതിനുള്ള സുപ്രധാന അവസരമാണ് ഫോറമെന്ന് അൽ സെയൂദി വാമിനോട് പറഞ്ഞു.
കുവൈത്തിൻ്റെ എണ്ണ ഇതര കയറ്റുമതിയുടെ 22% യുഎഇയിൽ നിന്നാണെന്നും ലോകമെമ്പാടുമുള്ള കുവൈത്തിൻ്റെ എണ്ണ ഇതര കയറ്റുമതിയുടെ ഏറ്റവും മികച്ച റിസീവറാണ് യുഎഇയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, കയറ്റുമതി ഉയർത്തുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും ഉയർന്ന നിലവാരമുള്ള സാധ്യതകൾ സൃഷ്ടിക്കാൻ യുഎഇ കമ്പനികളുടെ മീറ്റ് സഹായിക്കുമെന്നും യുഎഇ വിദേശ വ്യാപാര മന്ത്രി സൂചിപ്പിച്ചു.
WAM/അമൃത രാധാകൃഷ്ണൻ