ദുബായ്, 29 ഏപ്രിൽ 2024 (WAM) --എമിറാത്തി ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെൻ്റ് കൗൺസിലും യുഎഇയിലെ കുടുംബ ബിസിനസ് ഗ്രൂപ്പായ അൽ ഗുറൈറും എമിറേറ്റൈസേഷൻ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ദുബായിലെ എമിറേറ്റൈസേഷൻ റിക്രൂട്ട്‌മെൻ്റ് സൂപ്രണ്ട് അബ്ദുൽ അസീസ് അൽഫലാഹിയും അൽ ഗുറൈറിലെ ഓർഗനൈസേഷണൽ ഡെവലപ്‌മെൻ്റ് ആൻഡ് ടാലൻ്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് സുഹൃദ് ചൗധരിയും ഒപ്പുവെച്ച ധാരണാപത്രം എമിറാത്തികളുടെ പരിശീലനവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.
തൊഴിലവസരങ്ങൾക്കായി ഒരു നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കുക, ദേശീയ കേഡറുകൾക്ക് യോഗ്യത നേടുന്നതിന് ആവശ്യമായ പരിശീലന പരിപാടികൾ നടപ്പിലാക്കുക, തൊഴിൽ ശക്തി വികസന സംരംഭങ്ങളുടെ സുസ്ഥിരതയും പുരോഗതിയും ഉറപ്പാക്കുക, പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സംയോജനവും സഹകരണവും പ്രോത്സാഹിപ്പിക്കുക എന്നിവയുൾപ്പെടെ നിരവധി ലക്ഷ്യങ്ങൾ ധാരണാപത്രം പ്രതിപാദിക്കുന്നു. എമിറാത്തി ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെൻ്റ് കൗൺസിൽ ദേശീയ പ്രതിഭകളെ വികസിപ്പിക്കുന്നതിലും യോഗ്യരായ പൗരന്മാരുടെ ബയോഡാറ്റകൾ അൽ ഗുറൈറിലേക്ക് എത്തിക്കുന്നതിലും സഹകരിക്കും, അതേസമയം അൽ ഗുറൈർ എമിറാത്തികൾക്ക് മുൻഗണന നൽകി, തൊഴിൽ ശക്തി വികസന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് വിഭവങ്ങൾ അനുവദിക്കും.
WAM/അമൃത രാധാകൃഷ്ണൻ