അബുദാബി, 29 ഏപ്രിൽ 2024 (WAM) -- ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, എന്നിവയ്‌ക്കായുള്ള ഓപ്പറേഷൻസ് ആൻ്റ് പബ്ലിക് പോളിസി മേധാവി കോജോ ബോക്കിയുമായും, മെറ്റാ ഗ്രൂപ്പിലെ തുർക്കി മേഖലയും വാട്ട്‌സ്ആപ്പിലെ പബ്ലിക് പോളിസി ഡയറക്ടർ ഹെലൻ ചാൾസുമായും കൂടിക്കാഴ്ച നടത്തി.
മെറ്റാ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ, ലഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ്, മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കത്തിൻ്റെ വ്യാപനം തടയുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും സഹകരിക്കുന്നതിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്തു.
ഈ പ്രശ്നം അഭിസംബോധന ചെയ്യേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, കമ്മ്യൂണിറ്റി സംരക്ഷണ ശ്രമങ്ങളെ, പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങൾ പതിവായി ഉപയോഗിക്കുന്ന യുവാക്കൾക്കും കൗമാരക്കാർക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള അതിൻ്റെ സാധ്യത അദ്ദേഹം എടുത്തുകാട്ടി.
ആഭ്യന്തര മന്ത്രാലയം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഓഫീസ്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റി, ആഗോള കമ്പനിയായ മെറ്റ എന്നിവ സംയുക്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മയക്കുമരുന്നുകളും നിയമവിരുദ്ധ വസ്തുക്കളും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സംശയാസ്പദമായ സന്ദേശങ്ങൾ തടയുന്നതിനും ട്രാക്കുചെയ്യുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഈ യോജിച്ച ശ്രമങ്ങൾ മയക്കുമരുന്നുമായി ബന്ധപ്പെട്ട സന്ദേശങ്ങളുടെ അളവിൽ ഗണ്യമായ കുറവുണ്ടാക്കിയതായി യോഗം വിലയിരുത്തി.
WAM/അമൃത രാധാകൃഷ്ണൻ