ഹോം നഴ്‌സിംഗ് സേവനത്തെക്കുറിച്ച് തീരുമാനം പുറപ്പെടുവിച്ച് ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ

ഷാർജ, 30 ഏപ്രിൽ 2024 (WAM) -- എമിറേറ്റിലെ ഹോം നഴ്‌സിംഗ് സേവനത്തെക്കുറിച്ച് ചൊവ്വാഴ്ച ഭരണാധികാരിയുടെ ഓഫീസിൽ നടന്ന കൗൺസിൽ യോഗത്തിൽ തീരുമാനം പുറപ്പെടുവിച്ചു. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗൺസിൽ (എസ്ഇസി) ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

ഹോം നഴ്‌സിംഗ് സേവനത്തിൻ്റെ കൂടുതൽ ഗുണഭോക്താക്കൾക്ക് അവസരങ്ങൾ നൽകുന്നതിനായി 17,500 ദിർഹത്തിൽ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് സേവന ചെലവിൻ്റെ ഒരു ശതമാനം ഷാർജ സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെൻ്റ് സംഭാവന ചെയ്യുമെന്നും ഹോം നഴ്‌സിംഗ് സേവനത്തിൻ്റെ ഗുണഭോക്താക്കളുടെ മൊത്തം കുടുംബ വരുമാനം വർദ്ധിപ്പിക്കുന്നത് പോലുള്ള നിരവധി ഭേദഗതികൾ ഈ തീരുമാനത്തിൽ ഉൾപ്പെടുന്നു.


ഷാർജ സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ മേൽനോട്ടത്തിൽ മെഡിക്കൽ കമ്മിറ്റി ഫോർ ഹോം നഴ്‌സിംഗ് സർവീസ് എന്ന പേരിൽ ഒരു സ്ഥിരം മെഡിക്കൽ കമ്മിറ്റിയും കൗൺസിൽ സ്ഥാപിച്ചു.


സേവനത്തിനുള്ള വ്യവസ്ഥകൾ, ചട്ടങ്ങൾ, വിഭാഗങ്ങൾ, മാനദണ്ഡങ്ങൾ, നടപടിക്രമങ്ങൾ എന്നിവ വികസിപ്പിക്കുക, അംഗീകൃത സ്ഥാപനങ്ങളുടെ മെഡിക്കൽ റിപ്പോർട്ടുകൾ അംഗീകരിക്കുക, ഹോം നഴ്‌സിംഗ് സേവനത്തിൻ്റെ തുടർച്ച വിലയിരുത്തുക, സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള വ്യവസ്ഥകൾ സ്ഥാപിക്കൽ, മെഡിക്കൽ, സാങ്കേതിക പരാതികൾ അന്വേഷിക്കൽ, ലംഘനങ്ങൾ പരിഹരിക്കൽ എന്നിവ സമിതിയുടെ ഉത്തരവാദിത്തമാണ്.


WAM/അമൃത രാധാകൃഷ്ണൻ