അബുദാബി, 30 ഏപ്രിൽ 2024 (WAM) -- ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് അബുദാബിയിലെ ഖാസർ അൽ വതനിൽ വെച്ച് ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുമായി കൂടിക്കാഴ്ച്ച നടത്തി.
കൂടിക്കാഴ്ചയിൽ, ഇരുപക്ഷവും സാഹോദര്യ ചർച്ചകളിൽ ഏർപ്പെടുകയും രാഷ്ട്രത്തെയും പൗരന്മാരെയും സംബന്ധിച്ച വിവിധ വിഷയങ്ങളിൽ ചർച്ച ചെയ്യുകയും ചെയ്തു. അവരുടെ സംഭാഷണം വികസന പ്രക്രിയയെ ശക്തിപ്പെടുത്താനും യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിൽ രാജ്യം സാക്ഷ്യം വഹിച്ച അഭിലാഷങ്ങളും നേട്ടങ്ങളും സാക്ഷാത്കരിക്കാനും ലക്ഷ്യമിട്ടു.
WAM/അമൃത രാധാകൃഷ്ണൻ