ദുബായ്, 30 ഏപ്രിൽ 2024 (WAM) -- 93 സ്വർണവും 100 വെള്ളിയും 93 വെങ്കലവും ഉൾപ്പെടെ 286 മെഡലുകളുമായി യുഎഇ 2024 ലെ ആദ്യ ഗൾഫ് യൂത്ത് ഗെയിംസിൻ്റെ ലീഡ് ഉയർത്തി.
അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലായി 'നമ്മുടെ ഗൾഫ് ഒന്നാണ്... നമ്മുടെ യുവാക്കൾ വാഗ്ദ്ധാനം ചെയ്യുന്നു' എന്ന ശീർഷകത്തിൽ നടന്ന പരിപാടിയിൽ വിവിധ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
ഗെയിംസ് ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, അത്തരം ഇവൻ്റുകൾ പതിവായി നടത്തേണ്ടതിൻ്റെയും കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെയും മേഖലയിലെ കായികതാരങ്ങളെ വളർത്തുന്നതിൻ്റെയും പ്രാധാന്യം എടുത്തുകാണിക്കുകയും ചെയ്തു.
136 മെഡലുകളോടെ സൗദി അറേബ്യ രണ്ടാം സ്ഥാനത്തും 116 മെഡലുകളോടെ കുവൈറ്റ് മൂന്നാം സ്ഥാനത്തും ഖത്തർ 72 മെഡലുകളും ബഹ്‌റൈൻ 71 മെഡലുകളും ഒമാൻ 58 മെഡലുകളും നേടി.
WAM/അമൃത രാധാകൃഷ്ണൻ