ദുബായ്, 30 ഏപ്രിൽ 2024 (WAM) -- മഴയും അസ്ഥിരവുമായ കാലാവസ്ഥയിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു.
വേഗത കുറയ്ക്കുക, സുരക്ഷിതമായ അകലം പാലിക്കുക, ശ്രദ്ധ വ്യതിചലിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ ചിത്രങ്ങൾ എടുക്കുകയോ ഫോൺ ഉപയോഗിക്കുകയോ ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
താഴ്‌വരകളിൽ നിന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും വാഹനമോടിക്കുന്നവരോട് ഒഴിഞ്ഞുനിൽക്കാനും അതോറിറ്റി നിർദ്ദേശിച്ചു.
അശ്രദ്ധമായ ഡ്രൈവർമാർക്കും സ്റ്റണ്ടുകളിൽ ഏർപ്പെടുകയോ മറ്റ് റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി മുന്നറിയിപ്പ് നൽകി.
അടുത്ത ദിവസങ്ങളിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ജാഗ്രത നിർദ്ദേശം.
WAM/അമൃത രാധാകൃഷ്ണൻ