അബുദാബി, 30 ഏപ്രിൽ 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിൽ നടന്ന 18-ാമത് ശൈഖ് സായിദ് ബുക്ക് അവാർഡ് (SZBA) വിജയികളെ അബുദാബി നാഷണൽ എക്‌സിബിഷൻ സെൻ്ററിൽ നടക്കുന്ന 33-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ,വികസനത്തിനുള്ള പ്രസിഡൻഷ്യൽ കോടതിയുടെ ഡെപ്യൂട്ടി ചെയർമാനായ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആദരിച്ചു.
നിലവിലെ പതിപ്പ് 4,240 നോമിനേഷനുകളോടെ അവാർഡിൻ്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സമർപ്പണങ്ങൾ രേഖപ്പെടുത്തി. 19 അറബ് രാജ്യങ്ങളും മറ്റ് 55 രാജ്യങ്ങളും ഉൾപ്പെടെ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 74 ആയി ഉയർന്നു.
സാഹിത്യ വിഭാഗത്തിൽ ഈജിപ്ഷ്യൻ എഴുത്തുകാരി റീം ബസിയൂനിയും യുവ എഴുത്തുകാരുടെ വിഭാഗത്തിൽ ടുണീഷ്യൻ ഡോ. ഹൂസെം എഡിൻ ചാച്ചിയയും അറബിക് കയ്യെഴുത്തുപ്രതികളുടെ എഡിറ്റിംഗ് വിഭാഗത്തിൽ ഈജിപ്ഷ്യൻ ഡോ. മുസ്തഫ സെയ്ദും സമ്മാനാർഹരായി. വിവർത്തന വിഭാഗത്തിൽ ടുണീഷ്യയിൽ നിന്നുള്ള ഡോ അഹമ്മദ് സൊമൈതിയും അറബ് കൾച്ചർ ഇൻ അദർ ലാംഗ്വേജസ് വിഭാഗത്തിൽ ജർമ്മനിയിൽ നിന്നുള്ള ഫ്രാങ്ക് ഗ്രിഫലും പ്രസിദ്ധീകരണ, സാങ്കേതിക വിഭാഗത്തിൽ ചൈന ആസ്ഥാനമായുള്ള ബെയ്റ്റ് എൽഹെക്മ ഫോർ ക്രിയേറ്റീവ് ഇൻഡസ്ട്രീസും ജേതാക്കളായി.
അറബിയിലും മറ്റ് ഭാഷകളിലും സാഹിത്യം, കല, മാനവികത എന്നിവയിലെ മികച്ച നേട്ടങ്ങൾ, അറബ് സംസ്കാരത്തെയും നാഗരികതയെയും കുറിച്ച് ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, സ്പാനിഷ്, റഷ്യൻ ഭാഷകളിൽ എഴുതുന്ന എഴുത്തുകാരെയും ശൈഖ് സായിദ് ബുക്ക് അവാർഡ് ആദരിക്കുന്നു. 2006-ൽ ആരംഭിച്ചതുമുതൽ, വിജ്ഞാനത്തിൻ്റെയും മാനവികതയുടെയും വിവിധ മേഖലകളിൽ ബൗദ്ധിക, സാംസ്കാരിക, സാഹിത്യ രംഗത്തെ സമ്പന്നമാക്കുന്നതിനുള്ള സാഹിത്യ, എഴുത്ത്, വിവർത്തന ശ്രമങ്ങളെ അവാർഡ് ആദരിക്കുന്നു.
WAM/അമൃത രാധാകൃഷ്ണൻ