ഗാസ വെടിനിർത്തൽ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ മുൻനിർത്തി അറബ്-യൂറോപ്യൻ മന്ത്രിമാരുടെ പ്രസ്താവന

റിയാദ്, 30 ഏപ്രിൽ 2024 (WAM) --ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കേണ്ടതിൻ്റെ അടിയന്തര ആവശ്യം അറബ്, യൂറോപ്യൻ മന്ത്രിമാർ റിയാദിൽ നടന്ന യോഗത്തിന് ശേഷം ഊന്നിപ്പറഞ്ഞു. മന്ത്രിതല സമിതി യോഗത്തിന് ശേഷം പുറത്തിറക്കിയ ‘റിയാദ് പ്രസ്താവന’യിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉടൻ വെടിനിർത്തൽ നടപ്പിലാക്കുക, തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുക, ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുക, അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ ഏകപക്ഷീയമായ നിയമവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക എന്നിവയ്ക്കുള്ള പിന്തുണ പ്രസ്താവന സ്ഥിരീകരിച്ചു. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരുന്നതിന് ഒരു രാഷ്ട്രീയ പാതയിലേക്ക് മാറേണ്ടതിൻ്റെ പ്രാധാന്യവും യോഗം അടിവരയിട്ടു.

ദ്വിരാഷ്ട്ര പരിഹാരത്തിൻ്റെ പശ്ചാത്തലത്തിൽ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള മൂർത്തമായ നടപടികളുടെ ആവശ്യകതയും നിലപാടുകൾ ഏകോപിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും പ്രസ്താവന ഊന്നിപ്പറഞ്ഞു. പലസ്തീൻ ഇതുവരെ അംഗീകരിക്കാത്ത രാജ്യങ്ങൾ അംഗീകരിക്കുന്ന കാര്യവും യോഗം ചർച്ച ചെയ്തു. പലസ്തീൻ, ഇസ്രയേൽ ജനങ്ങളുടെ സുരക്ഷയും മേഖലയുടെ അവകാശങ്ങൾ നിറവേറ്റുന്ന ന്യായവും ശാശ്വതവുമായ സമാധാനം ലക്ഷ്യമിട്ട് അന്താരാഷ്ട്ര നിയമങ്ങൾക്കും യോജിച്ച മാനദണ്ഡങ്ങൾക്കും അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിന് സമഗ്രമായ സമീപനത്തിൻ്റെ ആവശ്യകത പ്രസ്താവന ഊന്നിപ്പറഞ്ഞു.



WAM/അമൃത രാധാകൃഷ്ണൻ