അബുദാബി, 30 ഏപ്രിൽ 2024 (WAM) -- 33-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ (ADIBF 2024), 'ഈജിപ്ത് ഇൻ മൈ ഹാർട്ട്' എന്ന തലക്കെട്ടിൽ നടന്ന പാനൽ ചർച്ചയിൽ എമിറാത്തി അക്കാദമിക്, ഗവേഷകൻ, നയതന്ത്രജ്ഞൻ, കൾച്ചറൽ ആൻഡ് സയൻ്റിഫിക് അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ ബിലാൽ അൽ ബുദൂർ, അഭിഭാഷകൻ ഹുസൈൻ അൽ ജാസിരി എന്നിവർ പങ്കെടുത്തു. ഈജിപ്ഷ്യൻ പത്രപ്രവർത്തകൻ ഷെരീഫ് അമേർ ചർച്ച നിയന്ത്രിച്ചു.
1972-ൽ കെയ്‌റോയിലേക്കുള്ള തൻ്റെ ആദ്യ യാത്രയ്ക്ക് ശേഷം ഫറവോനിക് രാജ്ഞി നെഫെർറ്റിറ്റിയുടെ ചിത്രം കൊണ്ട് അലങ്കരിച്ച്, യുണൈറ്റഡ് അറബ് റിപ്പബ്ലിക്കിൻ്റെ (1958 മുതൽ 1961 വരെയുള്ള മൂന്ന് വർഷത്തെ ഏകീകരണ സമയത്ത് ഈജിപ്തിനും സിറിയയ്ക്കും നൽകിയ പേര്) പേര് സ്റ്റാമ്പ് ചെയ്ത് ഹുസൈൻ അൽ ജാസിരി സൂക്ഷിച്ചിരുന്ന എയർലൈൻ ടിക്കറ്റ് പ്രദർശിപ്പിച്ച് കൊണ്ടാണ് മോഡറേറ്റർ സെഷൻ ആരംഭിച്ചത്.
ഈജിപ്ത് ഓരോ അറബിയുടെയും ഹൃദയത്തിൽ വസിക്കുന്നു എന്ന് ഊന്നിപ്പറയുന്ന സെഷൻ്റെ തലക്കെട്ട് തിരഞ്ഞെടുത്തതിന് അൽ ജാസിരി നന്ദി രേഖപ്പെടുത്തി. ഹീലിയോപോളിസ് ഏരിയയിലെ മെറിലാൻഡ് പാർക്ക് പോലെയുള്ള കെയ്‌റോ ലാൻഡ്‌മാർക്കുകൾക്കിടയിൽ, പിരമിഡുകളുടെ ആകൃതി തനിക്ക് ഒരിക്കലും മറക്കാനാവാത്ത ഈജിപ്തിൻ്റെ പ്രതിച്ഛായയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
1971-ൽ യൂണിയൻ സ്ഥാപിതമായതിനെത്തുടർന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ആദ്യത്തെ ഫെഡറൽ വിദ്യാർത്ഥി പ്രതിനിധി സംഘത്തിൽ താനുണ്ടായിരുന്നുവെന്ന് അൽ ജാസിരി വെളിപ്പെടുത്തി,ചരിത്രത്തിലുടനീളം അറബ് ലോകത്തിന് ഈജിപ്തുമായുള്ള ബന്ധം പകർത്തുന്ന ഒരു കവിത അദ്ദേഹം ചൊല്ലുകയും 1971-ൽ യൂണിയൻ സ്ഥാപിതമായതിന് ശേഷം യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ആദ്യ ഫെഡറൽ വിദ്യാർത്ഥി പ്രതിനിധി സംഘത്തിൻ്റെ ഭാഗമായിരുന്നു അൽ ജാസിരി. ഈജിപ്ഷ്യൻ കമ്മ്യൂണിറ്റിയുമായുള്ള സാമൂഹിക ബന്ധത്തെ അദ്ദേഹം വിലമതിക്കുകയും യുഎഇക്ക് പുറത്തുള്ള അവരുടെ ആദ്യ യാത്രയിൽ തന്നെ എമിറാത്തി യുവാക്കളുടെ പരസ്പര ബന്ധം ദൃഢമായതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിലാൽ അൽ ബുദൂർ ഈജിപ്തിൻ്റെ അതിഥിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ അഭിനന്ദിക്കുകയും 1971-ൽ യുദ്ധസമയത്ത് തൻ്റെ വരവ് അനുസ്മരിക്കുകയും ചെയ്തു. ഈജിപ്തിലെ അൽ-അസ്ഹർ സർവകലാശാലയിൽ അറബി പഠിക്കുന്ന ആദ്യത്തെ എമിറാത്തി വിദ്യാർത്ഥിയായിരുന്നു അദ്ദേഹം, ഈജിപ്തിൽ ചെലവഴിച്ച സമയം തൻ്റെ സ്വഭാവം വികസിപ്പിക്കുന്നതിനും ഈജിപ്ഷ്യൻ ജനതയുടെ നല്ല മതിപ്പ് നേടുന്നതിനുമുള്ള യഥാർത്ഥ അവസരമായിരുനെന്നും അദ്ദേഹം പറഞ്ഞു. കെയ്‌റോയിലെ മുൻ എമിറാത്തി വിദ്യാർത്ഥികൾ ഈജിപ്ഷ്യൻ തലസ്ഥാനത്ത് താമസിച്ചതിൻ്റെയും പഠനത്തിൻ്റെയും അനുഭവങ്ങൾ സെഷനിൽ പങ്കുവെച്ചു.
WAM/അമൃത രാധാകൃഷ്ണൻ