മുഹമ്മദ് അൽ ഹുസൈനി ലോകബാങ്ക് മെന മേഖലാ വൈസ് പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി

ദുബായ്, 2024 മെയ് 1 (WAM) --യുഎഇ സാമ്പത്തിക കാര്യ സഹമന്ത്രി മുഹമ്മദ് ഹാദി അൽ ഹുസൈനി, ലോക ബാങ്ക് ഗ്രൂപ്പ് മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക വൈസ് പ്രസിഡൻ്റ് ഔസ്മാൻ ഡിയോണുമായി ദുബായിലെ സാമ്പത്തിക മന്ത്രാലയ ഓഫീസിൽ ഇന്ന് കൂടിക്കാഴ്ച നടത്തി.

യോഗത്തിൽ ധനമന്ത്രാലയത്തിലെ ഇൻ്റർനാഷണൽ ഫിനാൻഷ്യൽ റിലേഷൻസ് ആക്ടിംഗ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി അലി അബ്ദുല്ല ഷറഫി, ധനമന്ത്രാലയത്തിലെ ഇൻ്റർനാഷണൽ ഫിനാൻഷ്യൽ റിലേഷൻസ് ആൻഡ് ഓർഗനൈസേഷൻസ് ഡയറക്ടർ തുറയ്യ ഹമീദ് അൽഹാഷ്മി, ഇരു പാർട്ടികളിലെയും മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ബാങ്കിൻ്റെ മുൻഗണനകൾ, മേഖലയിലെ ഏറ്റവും പുതിയ പദ്ധതികൾ, ധനമന്ത്രാലയവും ലോക ബാങ്ക് ഗ്രൂപ്പും തമ്മിലുള്ള സഹകരണത്തിൻ്റെ മേഖലകൾ എന്നിവയെക്കുറിച്ച് യോഗം ചർച്ച ചെയ്തു.

ഡിയോണിനെയും സംഘത്തെയും അൽ ഹുസൈനി സ്വാഗതം ചെയ്യുകയും മെന മേഖലയുടെ വൈസ് പ്രസിഡൻ്റായി നിയമിച്ചതിൽ അഭിനന്ദിക്കുകയും ചെയ്തു.

പുതിയ റോളിൽ നിയമിതനായതിന് ശേഷം ഇതാദ്യമായാണ് ഉസ്മാൻ യുഎഇ സന്ദർശിക്കുന്നത്. മേഖലയിലെ നിരവധി രാജ്യങ്ങളിൽ അദ്ദേഹം ഷെഡ്യൂൾ ചെയ്തിട്ടുള്ള ഒരു പര്യടനത്തിൻ്റെ ഭാഗമാണിത്.

യുഎഇയുടെയും മെന മേഖലയുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്ന പങ്കാളിത്തത്തിന് പുതിയ അവസരങ്ങൾ കണ്ടെത്താനുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി ലോകബാങ്ക് ഗ്രൂപ്പുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ധനമന്ത്രാലയം താൽപ്പര്യം പ്രകടിപ്പിച്ചു.


WAM/അമൃത രാധാകൃഷ്ണൻ