ദുബായ്, 1 മെയ് 2024 (WAM) -- ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രത നിർദ്ദേശത്തെ തുടർന്ന് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കാൻ 2024 മെയ് 2-ന് റിമോട്ട് വർക്ക് പാറ്റേണുകൾ സ്വീകരിക്കാൻ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) സ്വകാര്യ മേഖലയിലെ കമ്പനികളോട് നിർദേശിച്ചു.
ജോലിസ്ഥലത്ത് ഓൺ-സൈറ്റ് സാന്നിധ്യം ആവശ്യമുള്ള ജോലികൾക്കും, കാലാവസ്ഥാ പ്രതികരണ ടീമുകൾക്കും ഈ നിർദ്ദേശം ബാധകമല്ല. കാലാവസ്ഥ സാഹചര്യങ്ങളെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യാനും ആവശ്യമായ തൊഴിൽപരമായ ആരോഗ്യ-സുരക്ഷാ നടപടികൾ സ്വീകരിക്കാനും മാനവ വിഭവശേഷി മന്ത്രാലയം കമ്പനികളോട് അഭ്യർത്ഥിച്ചു.
WAM/അമൃത രാധാകൃഷ്ണൻ