സർക്കാർ ജീവനക്കാർക്കായി വ്യാഴം, വെള്ളി ദിവസങ്ങളിൽ റിമോട്ട് വർക്ക് പ്രഖ്യാപിച്ച് ദുബായ് ഗവൺമെൻ്റ്

ദുബായ്, 1 മെയ് 2024 (WAM) -- അസ്ഥിര കാലാവസ്ഥയെത്തുടർന്ന് മെയ് 2 വ്യാഴാഴ്ചയും മെയ് 3 വെള്ളിയാഴ്ചയും എല്ലാ സർക്കാർ ജീവനക്കാരോടും റിമോട്ട് വർക്ക് പിന്തുടരാൻ ദുബായ് ഗവൺമെൻ്റ് പ്രഖ്യാപിച്ചു.

ജോലിസ്ഥലത്ത് ഓൺ-സൈറ്റ് സാന്നിധ്യം ആവശ്യമുള്ള ജോലികൾ ഒഴികെ, ദുബായിലെ എല്ലാ സർക്കാർ ജീവനക്കാർക്കും അറിയിപ്പ് ബാധകമാണ്.

പ്രസ്തുത ദിവസങ്ങളിൽ റിമോട്ട് വർക്ക് പിന്തുടരാൻ ദുബായ് സർക്കാർ സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് നിർദ്ദേശം നൽകി.


WAM/അമൃത രാധാകൃഷ്ണൻ