അബുദാബി, 6 മെയ്, 2024 (WAM) --യുഎഇയും ന്യൂസിലൻഡും സംയുക്ത സാമ്പത്തിക പങ്കാളിത്ത കരാറിന് (സിഇപിഎ) ചർച്ചകൾ ആരംഭിക്കാൻ സമ്മതിച്ചു. യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും ന്യൂസിലൻഡിൻ്റെ വ്യാപാര മന്ത്രി ടോഡ് മക്‌ലേയും ഇതു സംബന്ധിച്ച് കരാർ ഒപ്പുവച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 764.5 ദശലക്ഷം യുഎസ് ഡോളറിലെത്തി. 2023, 2019-ലെ കോവിഡിന് മുമ്പുള്ള വർഷത്തേക്കാൾ 15 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി. താരിഫുകളും വ്യാപാര തടസ്സങ്ങളും നീക്കം ചെയ്യുകയോ കുറയ്ക്കുകയോ ചെയ്യുക, വിപണി പ്രവേശനം മെച്ചപ്പെടുത്തുക, പുനരുപയോഗ ഊർജം, ലോജിസ്റ്റിക്‌സ്, വിദ്യാഭ്യാസം, പ്രൊഫഷണൽ സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, കൃഷി പോലുള്ള പ്രധാന മേഖലകളിൽ നിക്ഷേപ പാതകൾ സ്ഥാപിക്കുക എന്നിവയിലൂടെ ഈ സംഖ്യകൾ വർദ്ധിപ്പിക്കാൻ സിഇപിഎ ലക്ഷ്യമിടുന്നു.
സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് തുറന്നതും നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ വ്യാപാരം അനിവാര്യമാണെന്ന് ഡോ. അൽ സെയൂദി ഊന്നിപ്പറഞ്ഞു. കരാർ ഇരു രാജ്യങ്ങൾക്കും പുതിയ അവസരങ്ങൾ പ്രദാനം ചെയ്യും, ന്യൂസിലാൻ്റിൻ്റെ കയറ്റുമതിക്ക്, പ്രത്യേകിച്ച് ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾക്ക് പുതിയ വിപണികളിലേക്ക് യുഎഇ നേരിട്ട് പ്രവേശനം വാഗ്ദാനം ചെയ്യുന്നു, അതേസമയം സേവന കയറ്റുമതിക്കാരും നിക്ഷേപകരും ഉയർന്ന മൂല്യമുള്ള മേഖലകൾ പര്യവേക്ഷണം ചെയ്യും. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും കൂടുതൽ കയറ്റുമതി അവസരങ്ങൾ തുറക്കുന്നതിനുമായി ഉയർന്ന നിലവാരമുള്ള കരാർ പിന്തുടരേണ്ടതിൻ്റെ പ്രാധാന്യം മക്‌ലേ എടുത്തുപറഞ്ഞു.
വിദേശ വ്യാപാരം യുഎഇയുടെ സാമ്പത്തിക അജണ്ടയുടെ ആണിക്കല്ലായി തുടരുന്നു, എണ്ണ ഇതര വ്യാപാരം 2023-ൽ എക്കാലത്തെയും ഉയർന്ന നിരക്കായ 701 ബില്യൺ ഡോളറിലെത്തി. ന്യൂസിലൻഡുമായുള്ള സിഇപിഎ യുഎഇ വിദേശ വ്യാപാര ശൃംഖലയ്ക്ക് ഒരു പ്രധാന കൂട്ടിച്ചേർക്കലായിരിക്കും, ഇത് എണ്ണ ഇതര വ്യാപാര ശൃംഖലയെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നു. 2031 ആകുമ്പോഴേക്കും എണ്ണ വിദേശ വ്യാപാരം അതിൻ്റെ ലക്ഷ്യമായ 4 ട്രില്യൻ ദിർഹം എന്ന ലക്ഷ്യത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
WAM/അമൃത രാധാകൃഷ്ണൻ