ഡിജിറ്റൽ സ്‌കൂൾ' ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ച് മുഹമ്മദ് ബിൻ റാഷിദ്

ദുബായ്, 6 മെയ്, 2024 (WAM) -- ദുബായ് ഭരണാധികാരി ശൈഖ്‌ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവുകളിൽ ഒന്നായ 'ഡിജിറ്റൽ സ്‌കൂളിൻ്റെ' ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമയാണ് ബോർഡിൻ്റെ അധ്യക്ഷൻ.

എമിറേറ്റ്‌സ് റെഡ് ക്രസൻ്റിൻ്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഹംദാൻ മുസല്ലം അൽ മസ്‌റൂയി, സ്ട്രാറ്റജിക് അഫയേഴ്‌സ് കാബിനറ്റ് അഫയേഴ്‌സ് ഡെപ്യൂട്ടി മന്ത്രി ഹുദ അൽ ഹാഷിമി, വിദേശകാര്യ അന്താരാഷ്ട്ര വികസന കാര്യങ്ങളുടെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി സുൽത്താൻ അൽ ഷംസി, ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി ഡയറക്ടർ ജനറൽ ഐഷ അബ്ദുള്ള മിറാൻ, ദുബായ് ഫ്യൂച്ചർ അക്കാദമി ഡയറക്ടർ മുഹമ്മദ് കാസിം,മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിൻ്റെ മുതിർന്ന ഉപദേഷ്ടാവ് ഡോ. വലീദ് അൽ അലി എന്നിവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ.

2020 നവംബറിൽ ആരംഭിച്ച ഡിജിറ്റൽ സ്കൂൾ, വിദൂരവും വികസ്വരവുമായ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠന സംവിധാങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. 13-ലധികം രാജ്യങ്ങളിലായി 160,000-ത്തിലധികം വിദ്യാർത്ഥികൾ എൻറോൾ ചെയ്യുകയും സേവനങ്ങൾ നൽകുകയും ചെയ്ത ഈ സംരംഭം 2,500-ലധികം ഡിജിറ്റൽ അധ്യാപകരെ പരിശീലിപ്പിക്കുകയും അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിൽ ഉള്ളടക്കം നൽകുകയും ചെയ്യുന്നു.


WAM/അമൃത രാധാകൃഷ്ണൻ