ഇറ്റാലിയൻ ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി സൗദ് ബിൻ സഖർ

റാസൽ ഖൈമ, 6 മെയ്, 2024 (WAM) - സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, യുഎഇയിലെ ഇറ്റലി അംബാസഡർ ലോറെൻസോ ഫനാറയുടെ സാന്നിധ്യത്തിൽ ഇറ്റലിയുടെ ടൂറിസം മന്ത്രി ഡാനിയേല സാൻ്റഞ്ചെയും അവരുടെ പ്രതിനിധി സംഘത്തെയും സ്വീകരിച്ചു.

ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തിനുമുള്ള സാധ്യതകളെ കുറിച്ച് യോഗം ചർച്ച ചെയ്തു.

WAM/അമൃത രാധാകൃഷ്ണൻ