നാലാമത് ഗ്ലോബൽ ഇംപ്ലിമെൻ്റേഷൻ സപ്പോർട്ട് സിമ്പോസിയത്തിന് യുഎഇ ആതിഥേയത്വം വഹിക്കും

ഡൊമിനിക്കൻ റിപ്പബ്ലിക്, 7 മെയ്, 2024 (WAM) --ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നാലാമത് ഐസിഎഒ ഗ്ലോബൽ ഇംപ്ലിമെൻ്റേഷൻ സപ്പോർട്ട് സിമ്പോസിയത്തിനും (GISS 2025) അനുബന്ധ പ്രദർശനത്തിനും ആതിഥേയത്വം വഹിക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ തിരഞ്ഞെടുത്തു.

തീവ്രമായ ചർച്ചകൾ, ശിൽപശാലകൾ, മീറ്റിംഗുകൾ എന്നിവയിലൂടെ വ്യോമയാനരംഗത്ത് സുരക്ഷ, സുസ്ഥിരത എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള ഐസിഎഒയുടെ ആഗോള പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ ഏകീകരിക്കാനാണ് ഈ ഉച്ചകോടി ലക്ഷ്യമിടുന്നത്.

വിവിധ രാജ്യങ്ങളുമായും ആഗോള വിപണികളുമായും ആശയവിനിമയം നടത്തുന്ന ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യത്തിൻ്റെയും ശക്തിയുടെയും അടിസ്ഥാന സ്തംഭമാണ് വ്യോമയാന മേഖല പ്രതിനിധീകരിക്കുന്നതെന്ന് സാമ്പത്തിക മന്ത്രിയും ജിസിഎഎ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. നാലാമത് ഐസിഎഒ ഗ്ലോബൽ ഇംപ്ലിമെൻ്റേഷൻ സപ്പോർട്ട് സിമ്പോസിയത്തിന് ആതിഥേയത്വം വഹിക്കാൻ യുഎഇ തിരഞ്ഞെടുത്തത്, അന്താരാഷ്ട്ര സമൂഹത്തിൻ്റെ ആത്മവിശ്വാസവും യുഎഇയും ഐസിഎഒയും അതിൻ്റെ അംഗരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ ശക്തിയും വീണ്ടും ഉറപ്പിക്കുന്നതായും, അദ്ദേഹം കൂട്ടിച്ചേർത്തു.

WAM/അമൃത രാധാകൃഷ്ണൻ