ദുബായ്, 7 മെയ് 2024 (WAM) --ദുബായ് പോലീസ് ലബോറട്ടറിക്കും പോലീസ് സ്റ്റേഷനുകൾക്കുമിടയിൽ ഒരു പുതിയ വർക്ക്ഫ്ലോ നടപ്പിലാക്കുന്നതിലൂടെ ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെട്ട കേസുകളുടെ പ്രോസസ്സിംഗ് സമയം 27 ദിവസത്തിൽ നിന്ന് 12 ദിവസമായി കുറച്ചതായി അധികൃതർ അറിയിച്ചു.
വ്യക്തികൾ സമർപ്പിക്കുന്ന ലളിതമായ പരാതികളും റിപ്പോർട്ടുകളും പരിഹരിക്കുന്നതിനായി ഫോറൻസിക് സയൻസസ് ആൻഡ് ക്രിമിനോളജി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് പുതിയ പ്രവർത്തന പാത വികസിപ്പിച്ചെടുത്തു. ഈ സംരംഭം, കേസുകൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. പോലീസ് സ്റ്റേഷനുകളിൽ ഇലക്ട്രോണിക് തെളിവ് വിദഗ്ധരെയും സാങ്കേതിക ഓഫീസർമാരെയും സ്ഥാപിക്കുന്നതും ഫോറൻസിക് ലബോറട്ടറിയും പോലീസ് സ്റ്റേഷനുകളിലെ തെളിവ് ഉദ്യോഗസ്ഥരും തമ്മിലുള്ള ദ്രുതഗതിയിലുള്ള ഏകോപനം അനുവദിക്കുന്നതിന് വർക്ക്ഫ്ലോ പരിഷ്ക്കരിക്കുന്നതും പുതിയ ടൈംലൈൻ സംവിധാനത്തിൽ ഉൾപ്പെടുന്നു.
ഈ സംരംഭം നിലവിൽ വരുന്നത്തോടെ സെൻട്രൽ ലബോറട്ടറിയിലേക്ക് കൈമാറുന്ന കേസുകളുടെ എണ്ണം 30 ശതമാനം കുറയ്ക്കുകയും ലളിതമായ ഇലക്ട്രോണിക് പരാതികൾ കൈകാര്യം ചെയ്യുന്നതിനുള്ള സമയപരിധി 15 ദിവസം കുറയ്ക്കുകയും ചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, പ്രശ്ന പരിഹാരത്തിനായി വ്യക്തികൾ ഒന്നിലധികം തവണ പോലീസ് സ്റ്റേഷൻ സന്ദർശിക്കേണ്ടതിൻ്റെ ആവശ്യകത സംവിധാനം ഇല്ലാതാക്കുന്നു.
WAM/അമൃത രാധാകൃഷ്ണൻ