അബുദാബി, 7 മെയ്, 2024 (WAM) --ആഗോള സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി മാറിക്കൊണ്ടിരിക്കുന്ന നിക്ഷേപ മേഖലയുമായി പൊരുത്തപ്പെടേണ്ടതിൻ്റെ ആവശ്യകത അബുദാബിയിൽ നടന്ന 13-ാമത് എഐഎം കോൺഗ്രസിൽ, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സെയൂദി എടുത്തുപറഞ്ഞു. 'മാറുന്ന നിക്ഷേപ ലാൻഡ്‌സ്‌കേപ്പിലേക്ക് പൊരുത്തപ്പെടൽ: ആഗോള സാമ്പത്തിക വികസനത്തിന് പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തൽ',എന്ന സമ്മേളനത്തിൻ്റെ പ്രമേയം, ആഗോള സമ്പദ്‌വ്യവസ്ഥയിലെ പുതുക്കിയ വിശ്വാസങ്ങളെയും ആഗോള വീണ്ടെടുക്കലിനെയും പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾ അഭിമുഖീകരിക്കുന്ന പരസ്പരബന്ധിതമായ വെല്ലുവിളികൾ തിരിച്ചറിഞ്ഞുകൊണ്ട്, ആഗോള സാമ്പത്തിക വികസനത്തിനുള്ള പരിവർത്തനങ്ങളും അവസരങ്ങളും
നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ വിദേശ വ്യാപാര സഹമന്ത്രി, ഊന്നിപ്പറഞ്ഞു. നവീകരണം, സാമ്പത്തിക വൈവിധ്യവൽക്കരണം, സുസ്ഥിര വികസനം എന്നിവയ്ക്കുള്ള യുഎഇയുടെ പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട്, അബുദാബി ഇക്കണോമിക് വിഷൻ 2030ലും യുഎഇ ശതാബ്ദി 2071ലും പ്രസ്താവിച്ചിട്ടുള്ള രാജ്യത്തിൻ്റെ ഉന്നതമായ ലക്ഷ്യങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.
2023-ലെ വേൾഡ് ഇൻവെസ്റ്റ്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച്, 2022-ൽ യുഎഇയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 22.7 ബില്യൺ യുഎസ് ഡോളറിലെത്തി, നിക്ഷേപത്തിനായുള്ള രാജ്യത്തിൻ്റെ ആകർഷണത്തെ സൂചിപ്പിക്കുന്നതാണ് ഈ നേട്ടം. ഈ നിക്ഷേപങ്ങളിലൂടെ, കൂടുതൽ ഉൾക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ഒരു ഭാവിയിലേക്കാണ് യുഎഇ നീങ്ങുന്നത്. അതിരുകൾ ഭേദിക്കുന്നതും ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതുമായ ശാശ്വതമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിന് നിക്ഷേപങ്ങൾ പൂർണ്ണ ശേഷിയിൽ ഉപയോഗിക്കാൻ സന്നിഹിതരായവരോട് ഡോ. അൽ സെയൂദി ആവശ്യപ്പെട്ടു.
WAM/അമൃത രാധാകൃഷ്ണൻ