ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 2024ൽ 90 ദശലക്ഷം യാത്രക്കാരെ മറികടക്കും: അഹമ്മദ് ബിൻ സയീദ്

ദുബായ്, 7 മെയ്, 2024 (WAM) -- ഈ വർഷം അവസാനത്തോടെ അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ 90 ദശലക്ഷം മറികടക്കുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) പ്രസിഡൻ്റ്, ദുബായ് എയർപോർട്ട്സ് ചെയർമാനും, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിൻ്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം വ്യക്തമാക്കി.

“വിമാന ഗതാഗതത്തിൻ്റെ വളർച്ചയ്‌ക്കൊപ്പം ദുബായ്‌ക്ക് ഒരു വലിയ വിമാനത്താവളം ആവശ്യമാണ്," ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൻ്റെ 31-ാമത് പതിപ്പിൽ നടന്ന മാധ്യമ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം 87 ദശലക്ഷം യാത്രക്കാർ എത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത 40 വർഷത്തേക്ക് ദുബായിലെ വ്യോമയാന മേഖലയിൽ പ്രതീക്ഷിക്കുന്ന വളർച്ചയ്ക്ക് അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് വഴിയൊരുക്കുമെന്ന് ശൈഖ് അഹമ്മദ് പറഞ്ഞു.

സമീപ വർഷങ്ങളിൽ ദുബായിയുടെ സമ്പദ്‌വ്യവസ്ഥ ശ്രദ്ധേയമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ദുബായ് സാമ്പത്തിക അജണ്ട ഡി 33ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പാതയിലാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. എമിറേറ്റിലെ വിവിധ സാമ്പത്തിക മേഖലകൾ, പ്രത്യേകിച്ച് വ്യോമയാന, യാത്ര, വിനോദസഞ്ചാര മേഖലകൾ പ്രകടമാക്കിയ ശക്തമായ പ്രകടനത്തെ എടുത്തുകാണിച്ചു. , വ്യാപാരം, ബിസിനസ്സ്, ടൂറിസം എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം അദ്ദേഹം സ്ഥിരീകരിച്ചു.


WAM/അമൃത രാധാകൃഷ്ണൻ