യഥാർത്ഥ ലോക ആസ്തികളുടെ ടോക്കണൈസേഷൻ പര്യവേക്ഷണം ചെയ്യാൻ ലിവ് കൺട്രോൾ ആൾട്ടുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു

ദുബായ്, 2024 മെയ് 7 (WAM) --എമിറേറ്റ്സ് എൻബിഡിയുടെ ആദ്യ ഡിജിറ്റൽ ബാങ്കായ ലിവ്, യഥാർത്ഥ ലോക ആസ്തികളുടെ ടോക്കണൈസേഷനുമായി ബന്ധപ്പെട്ട ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷനുകൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഇതര അസറ്റ് സൊല്യൂഷൻ പ്രൊവൈഡറായ കൺട്രോൾ ആൾട്ടുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു. ദുബായ് ഫിൻടെക് ഉച്ചകോടിയിൽ എമിറേറ്റ്‌സ് എൻബിഡിയിലെ റീട്ടെയിൽ ബാങ്കിംഗ് ആൻഡ് വെൽത്ത് മാനേജ്‌മെൻ്റ് ഗ്രൂപ്പ് മേധാവി മർവാൻ ഹാദിയും കൺട്രോൾ ആൾട്ടി ൻ്റെ സ്ഥാപകനും സിഇഒയുമായ മാറ്റ് ഓംഗുമാണ് ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചത്.

ഉപഭോക്താക്കൾക്ക് ടോക്കണൈസ്ഡ് റിയൽ വേൾഡ് അസറ്റ് നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന യുഎഇയിലെ ആദ്യത്തെ ബാങ്ക് എന്ന നിലയിൽ ലിവിൻ്റെ സ്ഥാനം ഹാദി ഊന്നിപ്പറയുകയും കൺട്രോൾ ആൾട്ട് പോലുള്ള ഒരു പ്രമുഖ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡറുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഒരു ബിസിനസ് അവസരമെന്ന നിലയിൽ അസറ്റ് ടോക്കണൈസേഷൻ്റെ സാധ്യതകൾ എടുത്തുകാണിച്ചുകൊണ്ട് മില്ലേനിയലുകളിൽ നിന്നും അടുത്ത തലമുറയിലെ നിക്ഷേപകരിൽ നിന്നും ബദൽ നിക്ഷേപ മാർഗങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡും അദ്ദേഹം എടുത്തുപറഞ്ഞു.

അഭിവൃദ്ധി പ്രാപിക്കുന്ന ടോക്കണൈസ്ഡ് അസറ്റ് സെക്ടറിലേക്ക് ആക്‌സസ് ചെയ്യാവുന്ന ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷനുകൾ നൽകുന്നതിൽ കൺട്രോൾ ആൾട്ടിൻ്റെ സ്ഥാപകനും സിഇഒയുമായ ഓങ്, ആവേശം പ്രകടിപ്പിച്ചു. നവീകരണത്തിൽ ഉപഭോക്തൃ കേന്ദ്രീകൃത ശ്രദ്ധയോടെ ബാങ്കിംഗിൻ്റെ ഭാവിയെ ലിവ് പ്രതിനിധീകരിക്കുന്നുവെന്നും അടുത്ത തലമുറ നിക്ഷേപകർക്ക് വഴിയൊരുക്കുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.


WAM/അമൃത രാധാകൃഷ്ണൻ