ദുബായ്, 7 മെയ്, 2024 (WAM) -പ്രമുഖ ഫിൻടെക്ക് കമ്പനയും ഓസ്ട്രിയയിലെ ആദ്യത്തെ യൂണികോൺ കമ്പനിയുമായ ബിറ്റ്പാണ്ട, ബിറ്റ്പാണ്ട മെനയുടെ സമാരംഭത്തോടെ മിഡിൽ ഈസ്റ്റിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ഭാവിയിലെ വ്യാപാര വളർച്ചയെ ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ ദശലക്ഷക്കണക്കിന് നിക്ഷേപകർക്ക് ഡിജിറ്റൽ ആസ്തികൾ തുറക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കമ്പനി നൽകും. മേഖലയിലെ ബാങ്കുകൾ, ഫിൻടെക്കുകൾ, (നിയോ-) ബ്രോക്കർമാർ, ക്രിപ്‌റ്റോ-നേറ്റീവ് കമ്പനികൾ എന്നിവർക്ക് ബിറ്റ്‌പാൻഡ ടെക്‌നോളജി സൊല്യൂഷനുമായി (ബിടിഎസ്) പങ്കാളികളാകാം. ബിറ്റ്‌പാണ്ട മെനക്ക് മൂന്ന് മാസത്തിനുള്ളിൽ ബിറ്റ്‌പാണ്ടയുടെ ഇൻഫ്രാസ്ട്രക്ചർ നൽകുന്ന സ്വന്തം ട്രേഡിംഗ് സൊല്യൂഷനുകൾ സമാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിടിഎസ് ഇതിനകം യൂറോപ്പിലെ നിരവധി വലിയ ബാങ്കുകളുമായി പങ്കാളിത്തം പുലർത്തുന്നു, നിലവിൽ യൂറോപ്പിലുടനീളം 20 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ട്രേഡിംഗ് ഇൻഫ്രാസ്ട്രക്ചർ നൽകുന്നു.
നിക്ഷേപകരുടെ ഡിമാൻഡും നൂതനമായ നിയന്ത്രണ പരിതസ്ഥിതിയും ചേർന്നതിനാൽ മിഡിൽ ഈസ്റ്റേൺ വിപണിയിലേക്ക് ബിറ്റ്‌പാണ്ടയ്ക്ക് പ്രവേശനം നടത്താൻ അനുയോജ്യമായ സ്ഥലമാണ് യുഎഇയെന്ന് ബിറ്റ്‌പാണ്ടയുടെ സഹസ്ഥാപകനും സിഇഒയുമായ എറിക് ഡെമുത്ത് പറഞ്ഞു. ബിറ്റ്പാണ്ട മെന മേഖലയിലെ ആദ്യ ഓഫീസ് ദുബായിൽ ഡിഎംസിസി ക്രിപ്‌റ്റോ സെൻ്ററിൽ തുറക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ദുബായ് വഴി മിഡിൽ ഈസ്റ്റിലേക്ക് ബിറ്റ്‌പാണ്ട വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചതിൽ ഡിഎംസിസി എക്‌സിക്യൂട്ടീവ് ചെയർമാനും സിഇഒയുമായ അഹമ്മദ് ബിൻ സുലായം, സന്തോഷം പ്രകടിപ്പിച്ചു. കൂടാതെ ഡിഎംസിസി ക്രിപ്‌റ്റോ സെൻ്ററിലൂടെയും അതിൻ്റെ 600-ലധികം അംഗ കമ്പനികളിലൂടെയും ബിറ്റ്‌പാണ്ടയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
WAM/അമൃത രാധാകൃഷ്ണൻ