അബുദാബി, 9 മെയ് 2024 (WAM) -- ആഗോള പങ്കാളികളുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾ (സിഇപിഎ) ഉൾപ്പെടെ നിരവധി ഘടകങ്ങളുടെ പിന്തുണയാൽ യുഎഇ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) വളർച്ചയിൽ വൻകുതിപ്പിന് സാക്ഷ്യം വഹിക്കുന്നു. യുഎഇയുടെ തന്ത്രപ്രധാനമായ സ്ഥാനം, ഡിജിറ്റലൈസേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, ഭാവിയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾ എന്നിവയും ഈ അനുകൂല പ്രവണതയ്ക്ക് സംഭാവന നൽകുന്നു. അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസിലെ (എഡിഐഒ) ചീഫ് കോംപറ്റിറ്റീവ്‌നസ് ഓഫീസർ (സിസിഒ) റിപ്പോർട്ട് പ്രകാരം, യുഎഇയുമായി കരാറിൽ ഒപ്പുവെച്ച രാജ്യങ്ങളിലേക്ക് ചരക്കുകളുടെയും സേവനങ്ങളുടെയും ഹൈവേകളായി വർത്തിക്കുന്നതിനാൽ, യുഎഇയെ ബിസിനസുകൾക്ക് ആകർഷകമായ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിൽ സിഇപിഎകൾ നിർണായക പങ്ക് വഹിക്കുന്നു.
വിശാലമായ വിപണികളിലേക്കുള്ള പാസ്പോർട്ട്
കൂടുതൽ തുറന്നതും സുസ്ഥിരവും പരസ്പര പ്രയോജനകരവുമായ വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കുന്നതിനായി 2021-ൽ യുഎഇ സിഇപിഎ കരാറിന് തുടക്കമിട്ടു. കരാറുകൾ വിദേശ ബിസിനസുകൾക്കുള്ള ഒരു "പാസ്‌പോർട്ട്" ആയി പ്രവർത്തിക്കുന്നു, അവർക്ക് അവരുടെ ചരക്കുകൾക്കും സേവനങ്ങൾക്കുമായി വിശാലമായ വിപണിയിലേക്ക് പ്രവേശനം നൽകുന്നു, വ്യാപാര തടസ്സങ്ങൾ കുറയ്ക്കുന്നു, കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കുന്നു, വിതരണ ശൃംഖലകൾ കാര്യക്ഷമമാക്കുന്നു. നിലവിൽ ഇന്ത്യ, ഇസ്രായേൽ, ഇന്തോനേഷ്യ, തുർക്കി, കംബോഡിയ, ജോർജിയ, കോസ്റ്റാറിക്ക, കൊളംബിയ തുടങ്ങിയ എട്ട് രാജ്യങ്ങളുമായാണ് സിഇപിഎ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.
യുഎഇയിലേക്കുള്ള വിദേശ നിക്ഷേപം
2022-ൽ യുഎഇക്ക് 22.7 ബില്യൺ യുഎസ് ഡോളർ എഫ്ഡിഐ നിക്ഷേപം ലഭിച്ചു, ഇത് ആഗോളതലത്തിൽ 16-ാം സ്ഥാനത്താണ്. ഇത് പശ്ചിമേഷ്യ, മെന മേഖലയിലെ മൊത്തം വിദേശ നിക്ഷേപത്തിൻ്റെ 47.1%, 32.4% വരും. രാജ്യത്തിൻ്റെ തന്ത്രപ്രധാനമായ സ്ഥാനവും ഖലീഫ തുറമുഖം പോലുള്ള വികസിത അടിസ്ഥാന സൗകര്യങ്ങളും ഈ വളർച്ച പിന്തുണയേകി.
ഗ്രീൻഫീൽഡ് പദ്ധതികളിലേക്കുള്ള എഫ്ഡിഐ
യുഎഇയുടെ പ്രത്യേക ശ്രദ്ധ ഗ്രീൻഫീൽഡ് പദ്ധതികളിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുകയാണ്. അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസ് ഇത്തരം പ്രോജക്റ്റുകൾക്ക് പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നു. മത്സരാധിഷ്ഠിത നിരക്കിൽ ഭൂമിയിലേക്കുള്ള പ്രവേശനം, ടാലൻ്റ് പൂളുകളിലേക്കുള്ള കണക്ഷനുകൾ സുഗമമാക്കുക, ധനസഹായത്തിനുള്ള എളുപ്പത്തിലുള്ള പ്രവേശനം ഉറപ്പാക്കുക എന്നിവയും പ്രദാനം ചെയ്യുന്നു
ഡിജിറ്റൽ സമ്പദ് വ്യവസ്ഥ
യുഎഇ അതിൻ്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ സജീവമായി പ്രോത്സാഹിപ്പിക്കുന്നു, ഇത് വളർച്ചയുടെ പ്രധാന ചാലകമായി പ്രവർത്തിക്കുന്നു. അബുദാബി ഗ്ലോബൽ മാർക്കറ്റ് ഫിൻടെക് കമ്പനികളെ ആകർഷിക്കുന്നു, അതേസമയം സർക്കാർ എല്ലാ മേഖലകളിലും നൂതനത്വം വളർത്തുന്നു. വിദേശ നിക്ഷേപവും വൈദഗ്ധ്യവും ആകർഷിക്കുന്ന വളർന്നുവരുന്ന ഒരു വ്യവസായം കൂടിയാണ് ഇ-സ്പോർട്സ്.
വിപുലമായ വ്യവസായങ്ങൾ
ഓട്ടോമേഷൻ, റോബോട്ടിക്‌സ്, മെച്ചപ്പെടുത്തിയ ഉൽപ്പാദനക്ഷമത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇൻഡസ്ട്രി 4.0, 5.0 എന്നിവയിലെ നിക്ഷേപങ്ങൾക്ക് യുഎഇ മുൻഗണന നൽകുന്നു. അബുദാബിയിലെ സാമ്പത്തിക വികസന വകുപ്പുമായി സഹകരിച്ച് മന്താലയം മാറ്റം സുഗമമാക്കുന്നു. ആഗോള തലത്തിൽ ഫലപ്രദമായി മത്സരിക്കുന്നതിന് വ്യവസായങ്ങളെ ഇൻഡസ്ട്രി 4.0, 5.0 എന്നിവയിലേക്ക് മാറ്റുന്നതിനാണ് ഊന്നൽ നൽകുന്നത്.