അബുദാബി, 9 മെയ് 2024 (WAM) -- വിവിധ സാമ്പത്തിക മേഖലകളിൽ, പ്രത്യേകിച്ച് കൃഷി, ഖനനം എന്നിവയിൽ യുഎഇയിൽ നിന്ന് നിക്ഷേപം ആകർഷിക്കാനുള്ള തൻ്റെ രാജ്യത്തിൻ്റെ അഭിലാഷം ഗിനിയയിലെ വാണിജ്യ, വ്യവസായ, എസ്എംഇ മന്ത്രി ഡോ. ദിയാക്ക സിഡിബെ പ്രകടിപ്പിച്ചു.
വിവിധ മേഖലകളിലെ നിരവധി നിക്ഷേപ അവസരങ്ങളാൽ തൻ്റെ രാജ്യം സമ്പന്നമാണെന്ന് അബുദാബിയിൽ നടന്ന എഐഎം കോൺഗ്രസിൻ്റെ മൂന്നാം ദിനത്തോടനുബന്ധിച്ച് എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ, മന്ത്രി പറഞ്ഞു. അനുഭവങ്ങളും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിനും ഗിനിയയിലെ നിക്ഷേപ അവസരങ്ങൾ ഉയർത്തിക്കാട്ടുന്നതിനുമുള്ള പ്ലാറ്റ്ഫോമാണ് കോൺഗ്രസ്സ് എന്നും അവർ അഭിപ്രായപ്പെട്ടു.
തൻ്റെ രാജ്യം വർഷങ്ങളായി ഈ ഇവൻ്റിൽ പങ്കെടുക്കുന്നുണ്ടെന്നും 2025 ലെ അടുത്ത പതിപ്പിൽ കൂടുതൽ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടെന്നും അവർ വിശദീകരിച്ചു. ഈ വർഷത്തെ തൻ്റെ പങ്കാളിത്തം ഗിനിയ ഗവൺമെൻ്റ് നൽകുന്ന അവസരങ്ങളും പ്രോത്സാഹനങ്ങളും ഉയർത്തിക്കാട്ടാൻ ലക്ഷ്യമിടുന്നു. വിദേശ നിക്ഷേപകർക്ക് പ്രോത്സാഹജനകവും ആകർഷകവുമായ ഒരു ബിസിനസ് അന്തരീക്ഷം വർധിപ്പിക്കാൻ ഇത് സഹായിച്ചിട്ടുണ്ട്.
യുഎഇ-ഗിനിയ ബന്ധങ്ങളിൽ, മെച്ചപ്പെട്ട ബിസിനസ് അന്തരീക്ഷവും സാമ്പത്തിക സ്ഥിരതയും ഉപയോഗിച്ച് എമിറാത്തി, വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ശക്തമായ സഹകരണവും വളർച്ചയ്ക്കും നിക്ഷേപത്തിനുമുള്ള പ്രതീക്ഷയും ദിയാക്ക വ്യക്തമാക്കി.
WAM/അമൃത രാധാകൃഷ്ണൻ