കെയ്‌റോ, 13 മെയ്, 2024 (WAM) --2024-2026 ലെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമായി യുഎഇയെ വീണ്ടും തിരഞ്ഞെടുക്കുന്നതിന് അറബ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ്റെ (അരാഡോ) ജനറൽ അസംബ്ലി അംഗീകാരം നൽകി.
കെയ്‌റോയിൽ നടന്ന അരാഡോ കോൺഗ്രസിൻ്റെ 58-ാമത് ഓർഡിനറി സമ്മേളനത്തോടനുബന്ധിച്ച് യുഎഇ ഗവൺമെൻ്റിൻ്റെ വികസനത്തിനും ഭാവിക്കും വേണ്ടിയുള്ള സഹമന്ത്രിയും ഫെഡറൽ ഹ്യൂമൻ റിസോഴ്‌സ് അതോറിറ്റിയുടെ ഡയറക്ടർ ജനറലുമായ ഒഹുദ് ബിൻത് ഖൽഫാൻ അൽ-റൂവാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
അറബ് ലോകത്ത് സുസ്ഥിരമായ ഭരണ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അരാഡോയുടെ പ്രതിബദ്ധതയാണ് തീരുമാനം പ്രതിഫലിപ്പിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നയങ്ങളും തന്ത്രങ്ങളും വികസിപ്പിക്കുന്നതിൽ എക്സിക്യൂട്ടീവ് കമ്മിറ്റി ഒരു പ്രധാന പങ്ക് വഹിക്കുന്നു.
കെയ്‌റോയിൽ നടന്ന അരാഡോ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ 117-ാമത് ഓർഡിനറി യോഗത്തിലും യുഎഇ അറബ് രാജ്യങ്ങളിലെ മാനവ മൂലധന വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രധാന വെല്ലുവിളികൾ, പരിഹാരങ്ങൾ, അംഗരാജ്യങ്ങൾക്കിടയിൽ പങ്കിടുന്ന ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻ്റ്, ശാക്തീകരണം എന്നിവയിലെ മികച്ച പ്രവർത്തനങ്ങളുടെ അവലോകനം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു.
യുഎഇ സർക്കാർ പ്രതിനിധി സംഘത്തിൽ അൽ റൂമി നേതൃത്വം നൽകി, ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടർ ജനറൽ ലീല ഒബൈദ് അൽ സുവൈദി, സപ്പോർട്ട് സർവീസസ് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇബ്രാഹിം ഫിക്രി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
അറബ് ഗവൺമെൻ്റ് ഭരണത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിലും അറബ് ഗവൺമെൻ്റുകളുടെ മാനുഷിക മൂലധനം കെട്ടിപ്പടുക്കുന്നതിലും ഭാവിയിൽ അറബ് ഗവൺമെൻ്റ് ഭരണം മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ വൈദഗ്ധ്യം നൽകുന്നതിനും അവരുടെ സന്നദ്ധത വർധിപ്പിക്കുന്നതിനും യുഎഇ ഗവൺമെൻ്റ് ഉത്സുകരാണെന്ന് അൽ റൂമി തൻ്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ