സ്ലോവേനിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് അബ്ദുല്ല ബിൻ സായിദ്

അബുദാബി, 13 മെയ്, 2024 (WAM) --ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യാൻ സ്ലൊവേനിയയുടെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ-യൂറോപ്യൻ കാര്യ മന്ത്രിയുമായ തൻജ ഫാജോണിയുമായി വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിൽ കൂടിക്കാഴ്ച്ച നടത്തി.

സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് യുഎഇയും സ്ലോവേനിയയും ചർച്ച ചെയ്തു. സ്ലൊവേനിയയുമായുള്ള യുഎഇയുടെ വേറിട്ട ബന്ധവും സമഗ്രമായ വികസനവും സുസ്ഥിര സാമ്പത്തിക അഭിവൃദ്ധിയും കൈവരിക്കാനുള്ള അവരുടെ പ്രതിബദ്ധതയും ശൈഖ് അബ്ദുല്ല ആവർത്തിച്ചു. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റ് സാഹചര്യവും ഗാസ മുനമ്പിലെ മാനുഷിക പ്രതിസന്ധിയും അവർ ചർച്ച ചെയ്തു. വെടിനിർത്തൽ നടപ്പിലാക്കുന്നതിനും മാനുഷിക പ്രതികരണം വർദ്ധിപ്പിക്കുന്നതിനും സിവിലിയൻ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര കൂട്ടായ പ്രവർത്തനം ശക്തമാക്കേണ്ടതിൻ്റെ ആവശ്യകത ശൈഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു.


WAM/അമൃത രാധാകൃഷ്ണൻ