വെടിമരുന്ന് ഉൽപ്പാദന ലൈനിനായി പി.ടി പിൻഡാഡുമായി എഡ്ജ് കരാർ ഒപ്പിട്ടു

അബുദാബി, 2024 മെയ് 14 (WAM) -- ഇന്തോനേഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള എൻ്റർപ്രൈസ് ആയ പിടി പിൻഡാഡിന് ഒരു അമ്മ്യൂണേഷൻ ഉൽപ്പാദന ലൈൻ വിതരണം ചെയ്യുന്നതിനുള്ള 27 മില്യൺ യുഎസ് ഡോളറിൻ്റെ കരാറിൽ മുൻനിര സാങ്കേതിക, പ്രതിരോധ ഗ്രൂപ്പായ എഡ്ജ് ഒപ്പുവെച്ചു. 5.56x45mm, 7.62x51mm കാലിബർ അമ്മ്യൂണേഷൻ ഉൽപ്പാദിപ്പിക്കുന്നതിനുള്ള കരാർ, യുഎഇയിലെ ഔദ്യോഗിക സന്ദർശനത്തിനിടെ നിയുക്ത ഇന്തോനേഷ്യൻ പ്രസിഡൻ്റും പ്രതിരോധ മന്ത്രിയുമായ ലെഫ്. ജനറൽ (റിട്ട.) പ്രബോവോ സുബിയാന്തോയുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.

ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രാലയം 2026ൽ ഉൽപ്പാദനം ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്‌ത അമ്മ്യൂണേഷൻ ഫെസിലിറ്റി സ്ഥാപിക്കുന്നതിലൂടെ പ്രാദേശിക തൊഴിലവസരങ്ങളും പരമാധികാര ഉൽപ്പാദന ശേഷിയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് കീഴിൽ, 2030-ഓടെ ഉഭയകക്ഷി വ്യാപാരം 10 ബില്യൺ യുഎസ് ഡോളറായി ഉയർത്തുന്നതിനുള്ള വലിയ ശ്രമത്തിൻ്റെ ഭാഗമാണ് ഈ സംരംഭം.


WAM/അമൃത രാധാകൃഷ്ണൻ