ലോകത്തിലെ ആദ്യത്തെ പൂർണമായും എഐ - ജനറേറ്റഡ് മരുന്നുമായി യുഎഇ ആസ്ഥാനമായുള്ള ഇൻസിലിക്കോ മെഡിസിൻ

അബുദാബി, 14 മെയ്, 2024 (WAM) --അബുദാബിയിലെ മസ്ദാർ സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസിലിക്കോ മെഡിസിൻ എന്ന ബയോടെക്‌നോളജി കമ്പനി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ മരുന്ന് വികസിപ്പിച്ചെടുത്തു. ജീവന് ഭീഷണിയായ പൾമണറി ഫൈബ്രോസിസ് ചികിത്സിക്കുന്നതിനുള്ള മരുന്ന് നിലവിൽ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ്.

പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ഈ പുതിയ മരുന്നിൻ്റെ വരവ് കമ്പനിക്കും മുഴുവൻ മെഡിക്കൽ വ്യവസായത്തിനും ഒരു വലിയ മുന്നേറ്റമാണെന്ന് ഇൻസിലിക്കോ മെഡിസിൻ സിഇഒയും ദീർഘായുസ് മെഡിസിൻ വിദഗ്ധനുമായ ഡോ.അലക്സ് സാവോറോൻകോവ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് മരണത്തിന് കാരണമായേക്കാവുന്ന രോഗങ്ങളെ ചികിത്സിക്കാൻ വേഗത്തിലും കാര്യക്ഷമമായും മരുന്നുകൾ നിർമ്മിക്കാൻ ഇപ്പോൾ കമ്പനികൾക്ക് കഴിയും. കാലാവസ്ഥ വ്യതിയാനം പോലുള്ള മേഖലകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ പ്രയോഗിക്കുന്ന കാര്യം കമ്പനി നിലവിൽ പരിഗണിക്കുന്നുണ്ടെന്നും മനുഷ്യജീവിതം സുഗമമാക്കുന്നത്തിന് മനുഷ്യരാശിയുടെ തുടർ അസ്തിത്വം ഉറപ്പാക്കുന്നതിനും സിന്തറ്റിക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഉപയോഗം പരമാവധിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വിട്ടുമാറാത്ത ഒരു ശ്വാസകോശ രോഗമാണ് പള്‍മണറി ഫൈബ്രോസിസ്. നിലവിൽ ഈ രോഗത്തിന് പൂർണ്ണമായ ചികിത്സയില്ല. മിഡിൽ ഈസ്റ്റിലെ 60 ദശലക്ഷം ആളുകൾക്ക് ശ്വാസകോശ സംബന്ധമായ ഫൈബ്രോസിസ് ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

ഇൻസിലിക്കോ മെഡിസിൻ ശാസ്ത്രജ്ഞർ കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പുതിയ ബയോളജിക്കൽ ടാർഗെറ്റുകൾ അല്ലെങ്കിൽ പ്രോട്ടീനുകൾ കണ്ടെത്തുന്നു, അത് നിർദ്ദിഷ്ട മരുന്നുകൾ ഉപയോഗിച്ച് മാരകമായ പൾമണറി ഫൈബ്രോസിസിൻ്റെ പുരോഗതി തടയാനും അല്ലെങ്കിൽ പൂർണ്ണമായും ഇല്ലാതാക്കാനും സഹായിക്കുന്നു. നേച്ചർ ബയോടെക്‌നോളജിയിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, ശ്വാസകോശ ഫൈബ്രോസിസും വാർദ്ധക്യവും തമ്മിലുള്ള ബന്ധം പഠിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയുടെ എഐ പ്ലാറ്റ്‌ഫോം ഈ കണ്ടെത്തലിലേക്ക് നയിച്ചു.

പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ഈ മരുന്ന്, ശ്വാസകോശത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള സുരക്ഷിതത്വവും ഫലപ്രാപ്തിയും വിലയിരുത്തുന്നതിനായി അമേരിക്കയിലും ചൈനയിലും നിലവിൽ രണ്ട് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇൻസിലിക്കോ മെഡിസിൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് 30-ലധികം മരുന്നുകൾ വികസിപ്പിക്കുന്നു, അവയിൽ 7 എണ്ണം ക്ലിനിക്കൽ പരീക്ഷണത്തിലാണ്, ചിലതിന് പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ലൈസൻസ് നൽകിയിട്ടുണ്ട്.

മസ്ദാർ സിറ്റിയുടെ സുസ്ഥിര ഭാവിക്കായി പ്രവർത്തിക്കുന്ന നിരവധി ലൈഫ് സയൻസ് കമ്പനികളിൽ ഒന്നാണ് ഇൻസിലിക്കോ മെഡിസിൻ എന്ന് മസ്ദാർ സിറ്റിയിലെ ഗ്രോത്ത് ഡയറക്ടർ സ്റ്റീവ് സെവറൻസ് പറഞ്ഞു. സുസ്ഥിരമായ ഭാവി ഉറപ്പാക്കുന്നതിന് വളർച്ചയ്ക്കും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും മുൻനിര പരിഹാരങ്ങൾ നവീകരിക്കുന്നതിനും മസ്ദാർ സിറ്റി സംയോജിത സംവിധാനങ്ങളിലൂടെ പ്രവർത്തിക്കുന്നു.

അബുദാബിയിലെ ലൈഫ് സയൻസ് മേഖലയിലെ വളർച്ചയും നൂതനത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രത്തിൻ്റെ ഭാഗമായി ഈ വർഷമാദ്യം അബുദാബി ഹെൽത്ത് അതോറിറ്റിയുമായും രണ്ട് ബയോടെക് കമ്പനികളുമായും മസ്ദർ സിറ്റി ധാരണാപത്രം ഒപ്പുവച്ചു.


WAM/അമൃത രാധാകൃഷ്ണൻ