യുഎഇ രാഷ്ട്രപതിയുമായി ദേശീയ വിഷയങ്ങൾ ചർച്ച ചെയ്ത് മുഹമ്മദ് ബിൻ റാഷിദ്

അബുദാബി, 14 മെയ് 2024 (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഇന്ന് അബുദാബിയിലെ ഖസർ അൽ ബഹറിൽ വെച്ച് ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച്ച നടത്തി.

ദേശീയ കാര്യങ്ങളും പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന വിഷയങ്ങൾ യോഗം അഭിസംബോധന ചെയ്തു. കൂടുതൽ പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ അഭിവൃദ്ധിയുള്ള ഒരു സമൂഹത്തിനായുള്ള ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമായി, രാജ്യത്തിൻ്റെ കാഴ്ചപ്പാടും അതിൻ്റെ സാമൂഹികവും സാമ്പത്തികവുമായ മേഖലകളുൾപ്പെടെയുള്ള വികസനത്തിൻ്റെ യാത്രയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.

ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായിലെ ആദ്യ ഉപഭരണാധികാരി, ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ സന്നിഹിതരായിരുന്നു.

WAM/അമൃത രാധാകൃഷ്ണൻ