ദുബായ് മുനിസിപ്പാലിറ്റി ഇംദാദുമായി സഹകരിച്ച് ഹത്ത മേഖലയിൽ സുസ്ഥിര മാലിന്യ സംസ്കരണ പദ്ധതി ആരംഭിച്ചു

ദുബായ്, 14 മെയ്, 2024 (WAM) --ദുബായ് മുനിസിപ്പാലിറ്റി ഇംദാദുമായി സഹകരിച്ച് ഹത്ത മേഖലയിൽ തന്ത്രപരമായ സുസ്ഥിര മാലിന്യ സംസ്കരണ പദ്ധതി ആരംഭിച്ചു.

മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനും പരിസ്ഥിതി പദ്ധതികൾക്കായി സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രദേശവാസികളെയും അതിഥികളെയും പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പ്രതിദിനം 27 ടൺ കാർഷിക മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പം, മാലിന്യം മാലിന്യ കേന്ദ്രത്തിൽ നിന്ന് ഊർജ കേന്ദ്രത്തിലേക്ക് മാറ്റുന്നുവെന്ന് ഈ സംരംഭം ഉറപ്പാക്കും. വേർതിരിക്കുന്ന മാലിന്യങ്ങൾ ദുബായിലെ സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള അത്യാധുനിക സൗകര്യമായി ഹത്ത ലാൻഡ്‌ഫിൽ നവീകരിക്കും. 1,147 റെസിഡൻഷ്യൽ യൂണിറ്റുകളെ സഹായിക്കുന്ന 2,500-ലധികം പുതിയ, കളർ കോഡഡ് മാലിന്യ സംഭരണവും മാലിന്യ ശേഖരണ കണ്ടെയ്‌നറുകളും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും.

മാലിന്യ ഉൽപ്പാദനം കുറയ്ക്കുക, ഹത്തയിൽ മാലിന്യം ഒഴിവാക്കുന്നതിന് റീസൈക്ലിംഗും സംസ്കരണ നിരക്ക് വർധിപ്പിക്കുക, പ്രദേശത്തെ ഒരു മാതൃകാ നഗരമാക്കി മാറ്റുക എന്നിവയാണ് പദ്ധതിയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ എന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി, പറഞ്ഞു.

പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിൽ നൂതനത പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പുനരുപയോഗത്തിനും മാലിന്യ സംസ്‌കരണത്തിനുമായി മികച്ച രീതികൾ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന ദുബായുടെ സർക്യൂലർ സമ്പദ്‌വ്യവസ്ഥ ആശയവുമായും, സംയോജിത മാലിന്യ സംസ്‌കരണ തന്ത്രം 2021-2041 എന്നിവയുമായി ഈ പദ്ധതി യോജിക്കുന്നു.

മാലിന്യം ശേഖരിക്കാനും സംഭരിക്കാനും കൊണ്ടുപോകാനും 75 ക്ലീനർമാർ, 12 സൂപ്പർവൈസർമാർ, ഡ്രൈവർമാർ, വാഹന ഓപ്പറേറ്റർമാർ എന്നിവരടങ്ങിയ ഒരു സംയോജിത ഫീൽഡ് ടീമിനെ ദുബായ് മുനിസിപ്പാലിറ്റി നിയോഗിച്ചിട്ടുണ്ട്. 900-ലധികം കുടുംബങ്ങൾ, 20 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 300 ഫാമുകൾ എന്നിവ ഉൾപ്പെടുന്ന ഔട്ട്റീച്ച് പ്രോഗ്രാമുകളും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.


WAM/അമൃത രാധാകൃഷ്ണൻ