അബുദാബി, 15 മെയ് 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് അബുദാബിയിലെ ഖസർ അൽ ഷാതിയിൽ വെച്ച് സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുമായി കൂടിക്കാഴ്ച്ച നടത്തി.
യോഗത്തിൽ, ദേശീയ കാര്യങ്ങളും പൗരന്മാരുടെ ക്ഷേമവും സംബന്ധിച്ച വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന സഹോദര സംഭാഷണങ്ങളിൽ ഇരു നേതാക്കളും ഏർപ്പെട്ടു.
പൗരന്മാരുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും രാജ്യത്തിൻ്റെ വികസന ലക്ഷ്യങ്ങളും ദേശീയ നേട്ടങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
യോഗത്തിൽ റാസൽഖൈമയുടെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ; സഹിഷ്ണുതയും സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, നിരവധി ശൈഖുമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ