അബുദാബി, 15 മെയ്, 2024 (WAM) -- കാലാവസ്ഥാ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഇരട്ടിയാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബ്ലൂ റെസിഡൻസിക്ക് ഇന്നത്തെ കാബിനറ്റ് അംഗീകാരം നൽകിയതെന്ന്, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക്, പ്രസ്താവിച്ചു.
"അംഗീകാരം സുസ്ഥിരതയുടെ വർഷവുമായി യോജിപ്പിക്കുകയും രാജ്യത്തെ കാലാവസ്ഥയ്ക്കും പാരിസ്ഥിതിക പ്രവർത്തനങ്ങൾക്കും സംഭാവന ചെയ്യുന്ന വ്യക്തികളെ അംഗീകരിക്കുകയും ചെയ്യുന്നു. ഇത് സുസ്ഥിരതയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും കാലാവസ്ഥാ-സ്മാർട്ടും പരിസ്ഥിതി സൗഹൃദവുമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിൽ അതിൻ്റെ പങ്ക് എടുത്തുകാണിക്കുകയും ചെയ്യുന്നു. 2050-ഓടെ നെറ്റ് സീറോ കൈവരിക്കാനുള്ള രാജ്യത്തിൻ്റെ ശ്രമങ്ങൾക്ക് റെസിഡൻസി പിന്തുണ നൽകും," ദഹക്ക് പറഞ്ഞു.
കാലാവസ്ഥയും പാരിസ്ഥിതികവുമായ പദ്ധതികൾ നടപ്പിലാക്കുന്നതിനും ദേശീയ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും ബന്ധപ്പെട്ട എല്ലാ അധികാരികളുമായുള്ള സഹകരണത്തിന് മന്ത്രി ഊന്നൽ നൽകി. എല്ലാവർക്കും സുസ്ഥിരമായ ഭാവി വളർത്തിയെടുക്കുന്നതിനുള്ള യുഎഇയുടെ പ്രവർത്തനങ്ങളിൽ സംഭാവന നൽകുന്നതിനായി ബ്ലൂ റെസിഡൻസി ഈ രംഗത്തെ പ്രതിഭകളെ ആകർഷിക്കുമെന്നും, അവർ കൂട്ടിച്ചേർത്തു.
WAM/അമൃത രാധാകൃഷ്ണൻ