യുഎഇയുടെ ഭക്ഷ്യ ഉൽപ്പാദന രീതികൾ കണ്ടറിഞ്ഞ് ഫുഡ് ഇന്നൊവേഷൻ കോൺഫറൻസ് 2024-ൽ പങ്കെടുത്തവർ

ദുബായ്, 15 മെയ്, 2024 (WAM) --'റീ ഇമാജിനിംഗ് ഫ്യൂച്ചർ ഫുഡ് സിസ്റ്റംസ്' എന്ന പ്രമേയത്തിൽ ഇന്ന് ദുബായിൽ സമാപിച്ച ഫുഡ് ഇന്നൊവേഷൻ കോൺഫറൻസ് 2024-ൽ പങ്കെടുത്തവർക്ക് ഫാമുകളും ഫാക്ടറികളും ചുറ്റിയുള്ള ഫീൽഡ് ട്രിപ്പുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.

യുഎഇയിലെ ഭക്ഷ്യ ഉൽപ്പാദനത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഗവേഷണങ്ങളും അന്താരാഷ്ട്ര പ്രേക്ഷകർക്ക് പ്രദർശിപ്പിക്കാൻ ഇൻ്റർനാഷണൽ സെൻ്റർ ഫോർ ബയോസലൈൻ അഗ്രികൾച്ചർ (ICBA), കാമലിസിയസ്, എമിറേറ്റ്‌സ് ബയോ ഫാം, ബുസ്താനിക്ക, ഇഫ്‌കോ ഗ്രൂപ്പിൻ്റെ പ്ലാൻ്റ് അധിഷ്‌ഠിത സംരംഭമായ ത്രൈവ് എന്നിവയുൾപ്പെടെ ഭക്ഷ്യ ഉൽപ്പാദനത്തിൽ വിദഗ്ധരായ ഫാമുകളും ഫാക്ടറികളും പങ്കാളികൾ സന്ദർശിച്ചു.

ഐസിബിഎയുടെ ഗവേഷണ വികസന പദ്ധതികൾ മണ്ണ് ഭേദഗതികൾ, കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകൾ, ആധുനിക ജലസേചന രീതികൾ , 150-ലധികം രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള 300-ഓളം വരൾച്ച, ചൂട്, ഉപ്പ്-സഹിഷ്ണുത എന്നിവയുള്ള 16,000-ലധികം അക്സഷനുകൾ സംഭരിക്കുന്ന കേന്ദ്രത്തിൻ്റെ ജീൻബാങ്കും സന്ദർശകർ പര്യവേക്ഷണം ചെയ്തു.

യുഎഇയിലെ പ്രമുഖ ഒട്ടകപ്പാൽ ഉൽപ്പാദകരായ കാമലിസിയസ് സന്ദർശിച്ച അതിഥികൾ പുതിയ നൂതന ഉൽപ്പന്നങ്ങളിൽ ഒട്ടകപ്പാൽ ഉൾപ്പെടുത്താനുള്ള കമ്പനിയുടെ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കി. പുതിയ നൂതന ഉൽപ്പന്നങ്ങളിൽ ഒട്ടകപ്പാൽ ഉൾപ്പെടുത്താനുള്ള ഫാമിൻ്റെ പദ്ധതികളെക്കുറിച്ച് അധികൃതർ അവർക്ക് വിശദീകരിച്ച് കൊടുത്തു.

എമിറേറ്റ്‌സ് ബയോ ഫാമിലെ സന്ദർശന വേളയിൽ, അതിഥികൾ ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി കൃഷിചെയ്യുന്ന പുത്തൻ ജൈവ ഉൽപന്നങ്ങളുടെ ശ്രേണിയെക്കുറിച്ച് മനസ്സിലാക്കുകയും ഫാമിൻ്റെ വിളവെടുപ്പ്, പാക്കേജിംഗ്, ജൈവ പഴങ്ങളും പച്ചക്കറികൾ വിതരണം ചെയ്യുകയും ചെയ്യുന്ന രീതികൾ സംഘം അവലോകനം ചെയ്തു.

പര്യടനത്തിൻ്റെ ഭാഗമായി, ദുബായിൽ ലോകത്തിലെ ഏറ്റവും വലിയ വെർട്ടിക്കൽ ഫാം നടത്തുന്ന ബുസ്താനിക്കയിൽ സംഘം സന്ദർശനം നടത്തി. ഹൈഡ്രോപോണിക്സും അത്യാധുനിക സാങ്കേതിക വിദ്യകളുമാണ് ഫാം ഉപയോഗിക്കുന്നത്. സുസ്ഥിരമായ കൃഷിരീതി ഉറപ്പുവരുത്തുന്നതിനും, യുഎഇയുടെ പുതിയ ഉൽപന്നങ്ങളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള രാജ്യത്തിൻ്റെ ലക്ഷ്യങ്ങളെ ഇത് പിന്തണക്കുന്നു.

ഭക്ഷ്യമേഖലയിലെ മികച്ച രീതികൾ, സാങ്കേതികവിദ്യകൾ, ഗവേഷണം എന്നിവ ഉയർത്തിക്കാട്ടിക്കൊണ്ട് ഭക്ഷ്യ സുസ്ഥിരതയുടെയും സുരക്ഷയുടെയും ഏറ്റവും പുതിയ പ്രവണതകൾ സമ്മേളനം ചർച്ച ചെയ്തു. യുഎഇയിൽ സുസ്ഥിര കൃഷിയും പ്രതിരോധശേഷിയുള്ള ഭക്ഷ്യ ഭാവിയും പ്രോത്സാഹിപ്പിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്.

WAM/അമൃത രാധാകൃഷ്ണൻ