സുസ്ഥിരതയുടെ ആഗോള നേതാവെന്ന നിലയിൽ യുഎഇയുടെ പങ്ക് 'ബ്ലൂ റെസിഡൻസി' കൂടുതൽ ഉറപ്പിക്കുന്നു: സുൽത്താൻ അൽ ജാബർ

അബുദാബി, 15 മെയ്, 2024 (WAM) -- പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും കാര്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കായി യുഎഇ 'ബ്ലൂ റെസിഡൻസി വിസ' ആരംഭിച്ചു. യുഎഇയിൽ പത്തുവർഷത്തെ താമസാവകാശം നൽകുന്ന വിസ യുഎഇയുടെ സുസ്ഥിര വർഷത്തിൻ്റെ ഭാഗമാണ്.

കഴിഞ്ഞ ഡിസംബറിൽ യുഎഇ സമവായത്തോടെ സമാപിച്ച കോപ്28ൻ്റെ ചുവട് പിടിച്ചാണ് ഈ നടപടി. യുഎഇയുടെ സുസ്ഥിരതയുടെ ദർശനപരമായ നേതൃത്വം ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ പാരമ്പര്യത്തിൽ വേരൂന്നിയതാണെന്നും വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രിയും കാലാവസ്ഥ വ്യതിയാനത്തിനായുള്ള യുഎഇ പ്രത്യേക പ്രതിനിധിയും കോപ്28 പ്രസിഡൻ്റുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ പറഞ്ഞു.

കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പോലുള്ള സാങ്കേതിക വിദ്യകളുടെ വികസനത്തിൽ യുഎഇയെ മുൻനിരയിലാക്കാൻ വിസ സഹായിക്കും. യുഎഇയുടെ സുസ്ഥിര സാമ്പത്തിക, സാമൂഹിക വികസനത്തിന് സംഭാവന നൽകുന്നതിന് ആഗോള പരിസ്ഥിതി നേതാക്കളെ ആകർഷിക്കുക, നൂതന സാങ്കേതികവിദ്യകളും കൃത്രിമ ബുദ്ധിയും പ്രയോജനപ്പെടുത്തി ഫലപ്രദമായ പരിഹാരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് 'ബ്ലൂ റെസിഡൻസി വിസ' ലക്ഷ്യമിടുന്നതെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.

WAM/അമൃത രാധാകൃഷ്ണൻ