അബുദാബി, 16 മെയ്, 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ബ്രസീൽ രാഷ്‌ട്രപതി ലൂയിസ് ഇനാസിയോ ലുല ഡ സിൽവയിൽ നിന്ന് ഒരു കോൾ ലഭിച്ചു.
സംഭാഷണത്തിനിടെ, ബ്രസീലിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ അനുശോചനം അറിയിച്ചു. ദുരിതബാധിതരെ സഹായിക്കാൻ യുഎഇയിൽ നിന്ന് അടിയന്തര സഹായങ്ങൾ എത്തിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. ബ്രസീലിയൻ രാഷ്‌ട്രപതി ശൈഖ് മുഹമ്മദിന് നന്ദി പറയുകയും ശൈഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിൽ, പ്രത്യേകിച്ച് സമ്പദ്‌വ്യവസ്ഥ, സാങ്കേതികവിദ്യ, വികസനം, പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളെക്കുറിച്ചും മിഡിൽ ഈസ്റ്റിലും ലോകത്തും സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ചും അവർ വീക്ഷണങ്ങൾ കൈമാറി.
WAM/അമൃത രാധാകൃഷ്ണൻ