2024-ൽ യുഎഇ സമ്പദ്‌വ്യവസ്ഥ 4% വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്

വാഷിംഗ്ടൺ, 20 മെയ്, 2024 (WAM) -- ഈ വർഷം യുഎഇയുടെ യഥാർത്ഥ ജിഡിപിയിൽ 4% വളർച്ചയുണ്ടാകുമെന്ന് ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF) പ്രവചിക്കുന്നു.

2024 ലെ ആർട്ടിക്കിൾ IV കൺസൾട്ടേഷനുകൾ സംബന്ധിച്ച് യുഎഇയിലേക്കുള്ള വിദഗ്ധരുടെ സംഘത്തിൻ്റെ സന്ദർശനത്തെത്തുടർന്ന് ഇന്ന് നടത്തിയ ഒരു പ്രസ്താവനയിൽ, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വിശാലാടിസ്ഥാനത്തിലുള്ളതാണെന്ന് ഐഎംഎഫ് പ്രസ്താവിച്ചു. ടൂറിസം, നിർമ്മാണം, സാമ്പത്തിക സേവന മേഖലകൾ എന്നിവയാണ് ഈ വളർച്ചയെ പ്രധാനമായും നയിക്കുന്നത്. ഉയർന്ന എണ്ണവില കാരണം ഉയർന്ന സാമ്പത്തികവും ബാഹ്യവുമായ മിച്ചവും ഐഎംഎഫ് പ്രതീക്ഷിക്കുന്നു. മൊത്തത്തിലുള്ള സർക്കാർ മിച്ചം 2024-ൽ ജിഡിപിയുടെ ഏകദേശം 5% ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം കറൻ്റ് അക്കൗണ്ട് മിച്ചം ഏകദേശം 10% ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. യുഎഇയിലെ ബാങ്കുകൾക്ക് ഗണ്യമായ മൂലധനവും ദ്രവ്യത കരുതലും ഉണ്ടെന്നും ഐഎംഎഫ് അഭിപ്രായപ്പെട്ടു.


WAM/അമൃത രാധാകൃഷ്ണൻ