ഷാർജ, 20 മെയ്, 2024 (WAM) -- എമിറേറ്റിലെ വിവിധ സർക്കാർ വകുപ്പുകളുമായും സ്ഥാപനങ്ങളുമായും സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനായി ഷാർജ ഗവൺമെൻ്റ് മീഡിയ ബ്യൂറോ(എസ്‌ജിഎംബി) ഒരു പുതിയ സർക്കാർ പിന്തുണ പ്ലാറ്റ്ഫോം ആരംഭിച്ചു. പ്രതിസന്ധികളെയും അത്യാഹിതങ്ങളെയും ഫലപ്രദമായി നേരിടാൻ സഹായിക്കുന്നതിന് ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ വകുപ്പുകൾക്കായി രൂപകല്പന ചെയ്ത ക്രൈസിസ് മാനേജ്‌മെൻ്റ് ഗൈഡ് പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുന്നു. അപ്രതീക്ഷിത പ്രതിസന്ധികളിലും അത്യാഹിതങ്ങളിലും ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ ടീമുകൾ വഹിക്കുന്ന നിർണായക പങ്കിനെ ഗൈഡ് ഊന്നിപ്പറയുന്നു.
ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് അംഗങ്ങൾ, ഔദ്യോഗിക പ്രോഗ്രാം വക്താവ്, ഷാർജ എമിറേറ്റിലെ ഗവൺമെൻ്റ് അജണ്ടയുടെ കോർഡിനേറ്റർമാർ എന്നിവരുടെ സാന്നിധ്യത്തിൽ അൽ മജാസ് ആംഫി തിയേറ്ററിൽ വെച്ചായിരുന്നു പരിപാടിയുടെ ലോഞ്ച്. എമിറേറ്റിൻ്റെയും അതിൻ്റെ ഗുണപരമായ വികസന സംരംഭങ്ങളുടെയും ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രതിസന്ധികളിലും അത്യാഹിതങ്ങളിലും ആശയവിനിമയത്തിനും ദ്രുത പ്രതികരണത്തിനും ഫലപ്രദമായ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഷാർജയിലെ വിവിധ സർക്കാർ ഏജൻസികളുമായും വകുപ്പുകളുമായും ചേർന്ന് പ്രവർത്തിക്കാനുള്ള എസ്‌ജിഎംബിയുടെ താൽപര്യം ഡയറക്ടർ ജനറൽ താരിഖ് സയീദ് അല്ലെ സ്ഥിരീകരിച്ചു.
ഷാർജയിലെ വിവിധ സർക്കാർ വകുപ്പുകളിലെ അംഗങ്ങൾ ഉൾപ്പെടുന്ന ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് (ജിസിഎൻ) എമിറേറ്റിലെ വിവിധ സർക്കാർ ഏജൻസികൾക്കിടയിൽ ഫലപ്രദമായ ആശയവിനിമയ മാർഗങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. ഗവൺമെൻ്റിൻ്റെ ലക്ഷ്യങ്ങൾ വിവർത്തനം ചെയ്യുന്നതിനും എമിറേറ്റിലെ ഗവൺമെൻ്റ് ആശയവിനിമയ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംഭാവന ചെയ്യുന്ന തരത്തിൽ വിവിധ പങ്കാളികളേയും അവരുടെ പരിശ്രമങ്ങളേയും ഏകോപിപ്പിക്കുകയും വിവരവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിനും ജിസിഎൻ സഹായിക്കുന്നു.
എസ്‌ജിഎംബിയുടെ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെൻ്റ് വികസിപ്പിച്ച ക്രൈസിസ് മാനേജ്‌മെൻ്റ് ഗൈഡ്, പ്രതിസന്ധി ആശയവിനിമയത്തിൻ്റെ വിശദമായ നിർവചനവും വിശദീകരണവും പ്രതിസന്ധികൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാൻ രാജ്യങ്ങളെയും സർക്കാർ ഏജൻസികളെയും മറ്റ് പങ്കാളികളെയും സഹായിക്കുന്നതിൽ അതിൻ്റെ നിർണായക പങ്കും വ്യക്തമാക്കുന്നു. അത്യാഹിതങ്ങളും പ്രതിസന്ധികളും കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ ആശയവിനിമയ സംവിധാനം വികസിപ്പിച്ചെടുക്കേണ്ടതിൻ്റെ പ്രാധാന്യവും ഗൈഡ് അടിവരയിടുന്നു.
ഗവൺമെൻ്റ് സപ്പോർട്ട് പ്ലാറ്റ്‌ഫോം സർക്കാർ അജണ്ടയെ അഭിസംബോധന ചെയ്യുകയും, ഇത് തന്ത്രപരമായ പദ്ധതികൾ ഏകീകരിക്കാനും വകുപ്പുകൾ തമ്മിലുള്ള ഏകോപനം ടീം സ്പിരിറ്റിൽ ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. സംഭവവികാസങ്ങളും ഇവൻ്റുകളും കൈകാര്യം ചെയ്യാനും ഗവൺമെൻ്റ് അജണ്ടയും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള പ്രധാന ഗവൺമെൻ്റ് പ്രോഗ്രാമുകൾ, തീരുമാനങ്ങൾ, തന്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ഭാവി വർക്ക് അജണ്ട തയ്യാറാക്കാനും ഇത് അവസരം നൽകുന്നു.
ഗവൺമെൻ്റിനുള്ളിലെ സഹകരണത്തിൻ്റെ മനോഭാവം വിവർത്തനം ചെയ്യുന്ന വിവിധ മാധ്യമങ്ങളിൽ എമിറേറ്റിൻ്റെ തുടർച്ചയായ മാധ്യമ സാന്നിധ്യവും, സർക്കാർ വകുപ്പുകളുമായി സഹകരിച്ച്, പ്ലാൻ ചെയ്ത പത്രവാർത്തകളും പ്രധാനപ്പെട്ട സംഭവങ്ങളും തമ്മിൽ വൈരുദ്ധ്യമില്ലെന്ന് പ്ലാറ്റ്ഫോം ഉറപ്പാക്കുന്നു.
WAM/അമൃത രാധാകൃഷ്ണൻ