ഇന്തോനേഷ്യയിലെ മുഹമ്മദ് ബിൻ സായിദ് - ജോക്കോ വിഡോഡോ ഇൻ്റർനാഷണൽ കണ്ടൽ ഗവേഷണ കേന്ദ്രത്തിൻ്റെ തറക്കല്ലിട്ട് യുഎഇ

ബാലി, 21 മെയ് 2024 (WAM) --ഇന്തോനേഷ്യയുമായി സഹകരിച്ച് യുഎഇ ബാലിയിൽ മുഹമ്മദ് ബിൻ സായിദ്-ജോക്കോ വിഡോഡോ ഇൻ്റർനാഷണൽ കണ്ടൽ ഗവേഷണ കേന്ദ്രത്തിന് തറക്കല്ലിട്ടു. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനും തീരദേശ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും നിർണായകമായ കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തിപ്പെടുത്താനാണ് 10 മില്യൺ ഡോളർ മൂല്യം വരുന്ന ഈ സംരംഭം ലക്ഷ്യമിടുന്നത്. യുഎഇയിലെയും ഇന്തോനേഷ്യയിലെയും വിവിധ ഉദ്യോഗസ്ഥർ പങ്കെടുത്ത ബാലിയിൽ നടന്ന പരിപാടിയിലാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.

ആഗോള പരിസ്ഥിതി സുസ്ഥിരതയ്ക്കും കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ഗവേഷണ കേന്ദ്രം. സുസ്ഥിര വികസന സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഭാവിയിലേക്കുള്ള ശ്രമങ്ങളെ സമന്വയിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിർണായക മേഖലകളിലുടനീളം യുഎഇയും ഇന്തോനേഷ്യയും തമ്മിലുള്ള പങ്കാളിത്തം ഇത് എടുത്തുകാണിക്കുന്നു. പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്‌മെൻ്റ് ആൻഡ് ഫാലൻ ഹീറോസ് അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെയും ഭാവി തലമുറകൾക്ക് ഈ സുപ്രധാന ആവാസവ്യവസ്ഥകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിൻ്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു.

പരിസ്ഥിതി ഗവേഷണത്തിൽ അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി ഈ കേന്ദ്രത്തിൻ്റെ പ്രാധാന്യം ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രിയും ഇന്തോനേഷ്യയിലേക്കുള്ള വിദേശകാര്യ മന്ത്രിയുടെ പ്രത്യേക പ്രതിനിധിയുമായ സുഹൈൽ മുഹമ്മദ് അൽ മസ്റൂയി ഊന്നിപ്പറഞ്ഞു. നിലവിലുള്ളതും ഭാവിയിലുള്ളതുമായ പാരിസ്ഥിതിക വെല്ലുവിളികളെ ചെറുക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിന് ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അറിവ് കൈമാറുന്നതിന് ഈ കേന്ദ്രം അനുയോജ്യമായ വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമിയിലെ എല്ലാ നിവാസികൾക്കും സുസ്ഥിര വികസനത്തിൻ്റെയും മൂർത്തമായ പ്രകൃതിയെ സംരക്ഷിക്കുന്ന കാലാവസ്ഥാ പരിഹാരങ്ങളുടെയും ഒരു പുതിയ തലമുറയെ ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് സ്ഥിരീകരിച്ചു. മുഹമ്മദ് ബിൻ സായിദ്-ജോക്കോ വിഡോഡോ ഇൻ്റർനാഷണൽ കണ്ടൽ ഗവേഷണ കേന്ദ്രംലോകമെമ്പാടും, പ്രത്യേകിച്ച് കിഴക്കൻ തിമോർ മേഖലയിൽ കൂടുതൽ കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾക്ക് കരുത്ത് നൽകുമെന്നും, അവർ കൂട്ടിച്ചേർത്തു.


WAM/അമൃത രാധാകൃഷ്ണൻ