അബുദാബി, 21 മെയ് 2024 (WAM) -- വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് യുഎൻ അണ്ടർ സെക്രട്ടറി ജനറൽ ഫോർ ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് ആൻഡ് എമർജൻസി റിലീഫ് കോർഡിനേറ്റർ മാർട്ടിൻ ഗ്രിഫിത്ത്‌സുമായി അബുദാബിയിലെ മന്ത്രാലയത്തിൻ്റെ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.
യുഎഇയും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള, പ്രത്യേകിച്ച് മാനുഷിക മേഖലയിൽ സഹകരണത്തിൻ്റെ സാധ്യതകൾ യോഗം ചർച്ച ചെയ്തു. മിഡിൽ ഈസ്റ്റ് മേഖലയിലെ നിർണായക സംഭവവികാസങ്ങൾ ഉൾപ്പടെ പൊതുതാൽപ്പര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിലും ഇരുപക്ഷവും അവലോകനം ചെയ്തു . ഗാസ മുനമ്പിലെ സാധാരണക്കാർക്ക് മതിയായതും സുസ്ഥിരവുമായ മാനുഷിക പിന്തുണ നൽകുന്നതിനുള്ള യുഎൻ ശ്രമങ്ങൾക്ക് യുഎഇയുടെ പിന്തുണ ശൈഖ് അബ്ദുല്ല സ്ഥിരീകരിച്ചു. മിഡിൽ ഈസ്റ്റ് മേഖലയിലെ തീവ്രവാദം, പിരിമുറുക്കം, വർദ്ധിച്ചുവരുന്ന അക്രമങ്ങൾ എന്നിവ അവസാനിപ്പിക്കാനും സുസ്ഥിരമായ വെടിനിർത്തലിൽ എത്തിച്ചേരാനും എല്ലാ സിവിലിയൻമാരുടെയും സുരക്ഷ ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടതിൻ്റെ ആവശ്യകത ഷെയ്ഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു.
രാഷ്ട്രീയകാര്യ സഹമന്ത്രി അംബാസഡർ ലാന സാക്കി നുസൈബെയും യോഗത്തിൽ സന്നിഹിതയായിരുന്നു.
WAM/അമൃത രാധാകൃഷ്ണൻ