അബുദാബി, 22 മെയ്, 2024 (WAM) -- ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ ഡോ. താരിഖ് ഹുമൈദ് അൽ തായറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്എൻസി) വ്യാവസായിക പ്രവർത്തനങ്ങൾക്കും ഹരിത സമ്പദ്‌വ്യവസ്ഥയ്ക്കും വേണ്ടിയുള്ള നിയന്ത്രണ ചട്ടക്കൂടുകൾ വികസിപ്പിക്കാൻ നിർദ്ദേശിച്ചു.
ബിസിനസ്സിനായുള്ള നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് എഫ്എൻസി ചർച്ച ചെയ്തു.
യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാമ്പെയ്ൻ അടക്കമുള്ള മന്ത്രാലയത്തിൻ്റെ നേട്ടങ്ങൾ വിവരിച്ചു. ഈ കാലയളവിൽ വ്യാവസായിക കയറ്റുമതി 117 ബില്യൺ ദിർഹത്തിൽ നിന്ന് 187 ബില്യൺ ദിർഹമായി ഉയർന്നതോടെ, ജിഡിപിയുടെ വ്യാവസായിക മേഖലയുടെ വിഹിതം 2020ൽ 132 ബില്യൺ ദിർഹത്തിൽ നിന്ന് 2023ൽ 197 ബില്യൺ ദിർഹമായി ഉയർന്നു. എമിറാറ്റികൾക്ക് ഈ സംരംഭങ്ങൾ 16,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും, അദ്ദേഹം വ്യക്തമാക്കി.
കൗൺസിലിൻ്റെ നിർദ്ദേശങ്ങൾ സാമ്പത്തിക, വ്യാവസായിക കാര്യ സമിതി പരിഷ്‌കരിച്ച ശേഷം സർക്കാരിന് അയക്കും.
WAM/അമൃത രാധാകൃഷ്ണൻ