നഹ്യാൻ ബിൻ മുബാറക് ഇലക്ട്രിക് വെഹിക്കിൾ ഇന്നൊവേഷൻ ഉച്ചകോടി സന്ദർശിച്ചു

അബുദാബി, 22 മെയ്, 2024 (WAM) - സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, അബുദാബി നാഷണൽ എക്സിബിഷൻ സെൻ്ററിൽ (അഡ്നെക്) ഇലക്ട്രിക് വെഹിക്കിൾ ഇന്നൊവേഷൻ ഉച്ചകോടി (EVIS 2024) സന്ദർശിച്ചു.

സന്ദർശന വേളയിൽ, അഡ്നെക് ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹുമിദ് മതാർ അൽ ദഹേരിക്കൊപ്പം, ശൈഖ് നഹ്യാൻ ബിൻ മുബാറക് ദേശീയ അന്തർദേശീയ സ്ഥാപനങ്ങളുടെ പവലിയനുകളിൽ പര്യടനം നടത്തി, സുസ്ഥിര ഗതാഗതത്തിലെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനങ്ങൾ, നൂതന ആശയങ്ങൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കി.

ഉയർന്നുവരുന്ന ട്രെൻഡുകൾ പര്യവേക്ഷണം ചെയ്യുന്നതിനും ഇലക്ട്രിക് വാഹനത്തിലും ഇ-മൊബിലിറ്റി ലാൻഡ്‌സ്‌കേപ്പിലും അർത്ഥവത്തായ മാറ്റത്തെ ഉത്തേജിപ്പിക്കുന്നതിനും ചിന്താ നേതാക്കളെയും വിദഗ്ധരെയും ഇവൻ്റ് ഒരുമിച്ച് കൊണ്ടുവരുന്നു.


WAM/അമൃത രാധാകൃഷ്ണൻ