യെമനിലെ യുഎസ് പ്രത്യേക പ്രതിനിധിയുമായി ഗർഗാഷ് കൂടിക്കാഴ്ച നടത്തി

അബുദാബി, 22 മെയ്, 2024 (WAM) -- യുഎഇ രാഷ്ട്രപതിയുടെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് യെമനിലെ യുഎസ് പ്രത്യേക പ്രതിനിധി ടിം ലെൻഡർകിംഗുമായി യെമൻ പ്രതിസന്ധിയും, ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തു. സമഗ്രമായ പരിഹാരത്തിനായുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും യെമൻ ജനത നേരിടുന്ന മാനുഷിക പ്രത്യാഘാതങ്ങൾ തടയുന്നതിനുമുള്ള യുഎസ് പ്രതിനിധിയുടെ ശ്രമങ്ങളെ ഡോ ഗർഗാഷ് പ്രശംസിച്ചു. സമഗ്രമായ രാഷ്ട്രീയ ഒത്തുതീർപ്പിലേക്ക് നയിക്കുന്ന യഥാർത്ഥ സംഭാഷണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾക്ക് യുഎഇയുടെ പിന്തുണയും അദ്ദേഹം സ്ഥിരീകരിച്ചു.


WAM/അമൃത രാധാകൃഷ്ണൻ