യുഎഇ ഫുട്‌ബോൾ അസോസിയേഷൻ സൈബർ സുരക്ഷാ കൗൺസിലുമായി ധാരണാപത്രം ഒപ്പുവച്ചു

അബുദാബി, 22 മെയ്, 2024 (WAM) -ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ട സൈബർ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി യുഎഇ സർക്കാരിൻ്റെ സൈബർ സുരക്ഷാ കൗൺസിലുമായി യുഎഇ ഫുട്ബോൾ അസോസിയേഷൻ ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. സഹകരണം, പ്രതിരോധം, സൈബർ ആക്രമണങ്ങൾ തടയൽ, ബോധവൽക്കരണം, വിദ്യാഭ്യാസം, ശാസ്ത്രീയ ഗവേഷണ വികസന പരിപാടികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്.

എട്ടാമത് നാഷണൽ സെക്യൂരിറ്റി ആൻഡ് റെസിലിയൻസ് എക്‌സിബിഷനോട് (ISNR അബുദാബി 2024) അനുബന്ധിച്ച് യുഎഇ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി ജനറൽ മുഹമ്മദ് അബ്ദുല്ല ഹസാം അൽ ദഹേരി, യുഎഇ സർക്കാരിൻ്റെ സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി എന്നിവരുടെ സാന്നിധ്യത്തിലാണ് ഒപ്പിടൽ ചടങ്ങ് നടന്നത്.


WAM/അമൃത രാധാകൃഷ്ണൻ