ഷാർജ, 23 മെയ്, 2024 (WAM) -- ഖോർഫക്കാനിലെ 'അക്വാകൾച്ചർ ഫാം' പദ്ധതിക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. ഖോർഫക്കാൻ സർവകലാശാലയുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച പദ്ധതി, വിദ്യാഭ്യാസപരവും പാരിസ്ഥിതികവും സുസ്ഥിരവുമായ ലക്ഷ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിടുന്നു.
ഷാർജ ബ്രോഡ്‌കാസ്റ്റിംഗ് അതോറിറ്റി സംപ്രേഷണം ചെയ്യുന്ന ഡയറക്‌ട് ലൈൻ പ്രോഗ്രാമിൽ പങ്കെടുക്കവെ ഷാർജ ഫിഷ് റിസോഴ്‌സസ് അതോറിറ്റി ചെയർമാൻ അലി അഹമ്മദ് അബു ഗാസിനാണ് അംഗീകാര വാർത്ത പങ്കുവച്ചത്.
WAM/ അമൃത രാധാകൃഷ്ണൻ