അബുദാബി, 27 മെയ് 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയിൽ നിന്ന് ഉഭയകക്ഷി സഹകരണം ചർച്ച ചെയ്യാനും ബന്ധം ശക്തിപ്പെടുത്താനും ഒരു ഫോൺ കോൾ ലഭിച്ചു.
സാമ്പത്തികം, വ്യാപാരം, നിക്ഷേപം, വികസനം, നൂതന സാങ്കേതിക വിദ്യ, ഭക്ഷ്യസുരക്ഷ, സംയുക്ത കാലാവസ്ഥാ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. ഇരു രാജ്യങ്ങളുടെയും സുസ്ഥിരമായ സാമ്പത്തിക അഭിവൃദ്ധിയിലേക്കുള്ള ശ്രമങ്ങളെ യോജിപ്പിക്കാനാണ് ഈ ചർച്ചകൾ ലക്ഷ്യമിടുന്നത്.
WAM/അമൃത രാധാകൃഷ്ണൻ