ദുബായ്, 27 മെയ്, 2024 (WAM) --28,000 സ്‌കൂളുകളിൽ നിന്നായി 18 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത അറബ് റീഡിംഗ് ചലഞ്ചിൻ്റെ എട്ടാം പതിപ്പിൽ ഈജിപ്തിൻ്റെ പങ്കാളിത്തത്തെ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രശംസിച്ചു. ഈജിപ്തിലെ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് കയ്‌റോയിൽ സംഘടിപ്പിച്ച പരിപാടിയുടെ പങ്കാളിത്തതെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മന്ത്രാലയത്തിലെയും അൽ-അസ്ഹർ അൽ-ഷെരീഫിലെയും 18,657,721 വിദ്യാർത്ഥികളാണ് ചലഞ്ചിൽ പങ്കെടുത്തത്. വിജ്ഞാന മേഖലയിൽ നിക്ഷേപത്തിന് മുൻഗണന നൽകേണ്ടതിൻ്റെയും ലോക ജനതയുടെ സംസ്കാരങ്ങളും ആചാരങ്ങളും വായിക്കാനും പര്യവേക്ഷണം ചെയ്യാനും പുതിയ തലമുറകളെ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ചടങ്ങിൽ പങ്കെടുത്ത മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സെക്രട്ടറി ജനറൽ മുഹമ്മദ് അബ്ദുല്ല അൽ ഗെർഗാവി ഊന്നിപ്പറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ