അബുദാബി, 28 മെയ് 2024 (WAM) --ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ദേശീയ സുരക്ഷയ്ക്കായുള്ള സെർബിയയുടെ വൈസ് പ്രസിഡൻ്റ് അലക്സാണ്ടർ വോളിനുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി.
പോലീസിലും സുരക്ഷയിലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു, ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ സേവിക്കുന്നതിനും സമൂഹങ്ങളെ സംരക്ഷിക്കുന്നതിൽ ക്രിയാത്മകമായ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ യോഗം പര്യവേക്ഷണം ചെയ്തു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ ഖലീഫ ഹരേബ് അൽ ഖൈലിയും, ഇരു രാജ്യങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സന്നിഹിതയായിരുന്നു .
WAM/അമൃത രാധാകൃഷ്ണൻ