അബുദാബി, 29 മെയ്, 2024 (WAM) --നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സായിദ് ഹയർ ഓർഗനൈസേഷൻ (ഇസെഡ്എച്ച്ഒ) ബുർജീൽ ഹോൾഡിംഗ്‌സുമായി ഒരു ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.
ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ നയങ്ങൾക്ക് അനുസൃതമായി തൊഴിൽ നിയമനങ്ങളും പരിശീലനവും വാഗ്ദാനം ചെയ്യുന്നതാണ് ധാരണാപത്രം. ഇസെഡ്എച്ച്ഒ സെക്രട്ടറി ജനറൽ അബ്ദുല്ല അൽ ഹുമൈദാനും ബുർജീൽ ഹോൾഡിംഗ്‌സ് സിഇഒ ജോൺ സുനിലും ഒപ്പിട്ട ഈ ധാരണാപത്രം ഇസെഡ്എച്ച്ഒയുടെ സമഗ്രമായ പരിചരണവും പുനരധിവാസ സേവനങ്ങളും മുന്നോട്ട് കൊണ്ടുപോകാനും സാമൂഹിക ഉത്തരവാദിത്തവും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.
WAM/അമൃത രാധാകൃഷ്ണൻ